Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൂര്‍ » കാലാവസ്ഥ

നാഗൂര്‍ കാലാവസ്ഥ

ഏപ്രില്‍, മെയ് മാസങ്ങളില്‍ നാഗൂര്‍ സന്ദര്‍ശിക്കാം. ചെറിയ ട്രിപ്പുകള്‍ക്ക് വരുന്നവര്‍ക്ക് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ അനുയോജ്യമാണ്. മഴയുണ്ടെങ്കിലും ഇക്കാലത്ത് പ്രകൃതിഭംഗി ആസ്വദിക്കാന്‍ അനുയോജ്യമാണ്. ക്ഷേത്രങ്ങളും ഈ സമയത്ത് സന്ദര്‍ശിക്കാം. ടൂറിസ്റ്റുകളെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ കാലം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. വളരെ സുഖകരമായ കാലാവസ്ഥയാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് നാഗൂറിലെ വേനല്‍ക്കാലം. ഇക്കാലത്ത് ചൂട് 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുന്നു. കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ഇക്കാലത്ത് നാഗൂരിലേക്ക് സന്ദര്‍ശകര്‍ കുറവാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ഇടത്തരം മഴയേ നാഗൂരില്‍ ഇക്കാലത്ത് ലഭിക്കാറുള്ളൂ. ഇക്കാലത്ത് പച്ചപ്പും, പുഷ്പങ്ങളുമൊക്കെച്ചേര്‍ന്ന് നഗരത്തിന് മനോഹരമായ കാഴ്ച ലഭിക്കുന്നു.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. വളരെ പ്രസന്നമായ കാലാവസ്ഥയുള്ള ഇക്കാലത്ത് അന്തരീക്ഷ താപനില 21  ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുന്നു.