നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് നൈനാ കൊടുമുടി. ഇവിടെ നിന്നാല്‍ നൈനിറ്റാളിന്റെ മനോഹാരിത പൂര്‍ണ്ണമായും ആസ്വദിക്കാനാകും. സമുദ്രനിരപ്പില്‍ നിന്ന് 2611 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി ചൈന കൊടുമുടി എന്നും അറിയപ്പെടുന്നു. സ്‌നോവ്യൂ, മില്ലിതാല്‍ എന്നിവിടങ്ങളില്‍ നിന്ന് മലമുകളിലേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്യാവുന്നതാണ്. നൈനിറ്റാളില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് നൈനാ കൊടുമുടി സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications