Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൈനിറ്റാള്‍ » കാലാവസ്ഥ

നൈനിറ്റാള്‍ കാലാവസ്ഥ

എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ്‌ നൈനിറ്റാള്‍. എന്നിരുന്നാലും കാഴ്‌ചകള്‍ കാണുന്നതിനും മറ്റും വേനല്‍ക്കാലമാണ്‌ കൂടുതല്‍ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ നൈനിറ്റാളിലെ വേനല്‍ക്കാലം. ഈ സമയത്തെ കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

മഴക്കാലം

നൈനിറ്റാളില്‍ ജൂണ്‍ മാസത്തില്‍ മഴക്കാലം ആരംഭിക്കും. ഇത്‌ സെപ്‌റ്റംബര്‍ വരെ തുടരുകയും ചെയ്യും. ഇവിടെ വളരെ കുറഞ്ഞ അളവിലാണ്‌ മഴ ലഭിക്കുന്നത്‌.

ശീതകാലം

നവംബര്‍ മാസത്തില്‍ നൈനിറ്റാളില്‍ ശൈത്യകാലം തുടങ്ങും. ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാലത്തെ ഉയര്‍ന്ന താപനില 10 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ശൈത്യകാലത്ത്‌ ഇവിടെ കനത്ത മഞ്ഞുവീഴ്‌ച അനുഭവപ്പെടാറുണ്ട്‌.