പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന കുന്നുകളാല്‍ ചുറ്റപ്പെട്ട നൈനി തടാകം നൈനിറ്റാളിലെ പ്രധാന ആകര്‍ഷണമാണ്. സഞ്ചാരികള്‍ക്ക് ഇവിടെ യാടിംഗ്, റോവിംഗ്, പാഡ്‌ലിംഗ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ശിവന്റെ പത്‌നിയായ സതീദേവിയുടെ ഇടത് കണ്ണ് വീണ സ്ഥലത്ത് കണ്ണിന്റെ ആകൃതിയിലുള്ള നൈനി തടാകം രൂപപ്പെടുകയായിരുന്നുവെന്നാണ് വിശ്വാസം. ശിവന്‍ സതീദേവിയെ കൈലാസത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ കണ്ണ് ഇവിടെ വീഴുകയായിരുന്നത്രേ.
ത്രി ഋഷി സരോവര്‍ അഥവാ മൂന്ന് മുനിമാരുടെ തടാകം എന്നും ഇത് അറിയപ്പെടുന്നുണ്ട്. സ്‌കന്ദപുരാണത്തിലെ മനസ് സ്‌കന്ദത്തിലാണ് ഈ പേര് പരാമര്‍ശിച്ചിരിക്കുന്നത്. അത്രി, പുലസ്‌ത്യ, പുലഹ എന്നീ സന്യാസിമാര്‍ തീര്‍ത്ഥാടനത്തിടെ ഇവിടെ എത്തി. കഠിനമായ ദാഹം അനുഭവപ്പെട്ട ഇവര്‍ ഈ പ്രദേശത്തെല്ലാം ഒരു തുള്ളി വെള്ളത്തിന് വേണ്ടി അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ ഇവിടെ ഒരു കുഴി ഉണ്ടാക്കുകയും മാനസസരോവറില്‍ നിന്ന് വെള്ളം കൊണ്ട് വന്ന് അതില്‍ നിറയ്‌ക്കുകയും ചെയ്‌തു. അങ്ങനെയാണ് ഈ തടാകം ഉണ്ടായതെന്ന് സ്‌കന്ദപുരാണം പറയുന്നു.
നല്ല നീളമുള്ള തടാകമാണിത്. ഇതിന്റെ വടക്കേ അറ്റം മല്ലിതാല്‍ എന്നും തെക്കേ അറ്റം തല്ലിതാല്‍ എന്നും അറിയപ്പെടുന്നു. കുറുകെ പാലമുള്ള ഒരേയൊരു തടാകമാണ് നൈനി തടാകം. പാലത്തില്‍ ഒരു പോസ്‌റ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. തടാകത്തിന് സമീപത്ത് ബസ് സ്റ്റേഷന്‍, ടാക്‌സി സ്റ്റാന്‍ഡ്, റെയില്‍വെ റിസര്‍വ്വേഷന്‍ കൗണ്ടര്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയും ഉണ്ട്.



Click it and Unblock the Notifications