Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാമക്കല്‍ » കാലാവസ്ഥ

നാമക്കല്‍ കാലാവസ്ഥ

മണ്‍സൂണ്‍ കഴിഞ്ഞ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് നാമക്കല്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യ സമയം. 28 ഡിഗ്രി വരെയാണ് ഈ സമയം പരമാവധി ചൂടുയരാറുള്ളൂ. ഈ സമയമാണ് സന്ദര്‍ശനത്തിന് ഏറെ നല്ലതും. 

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് ഇവിടെ ചൂടുകാലം. തമിഴ്നാട്ടിലെ മറ്റു നഗരങ്ങളിലെ പോലെ സഹിക്കാനാകാത്ത ചൂടാണ് ഈ സമയം. 30 ഡിഗ്രിക്കും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. ഈ സമയം ഏറെ ക്ഷീണം ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാമക്കല്‍ യാത്ര ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂലൈയില്‍ തുടങ്ങുമെങ്കിലും ആഗസ്ത്,സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ കൂടുതല്‍ മഴ ലഭിക്കാറ്. കടുത്ത വേനല്‍ ചൂടിനുള്ള ആശ്വാസമായി നല്ല രീതിയില്‍ മഴ ലഭിക്കുന്ന സ്ഥലമാണ് ഇവിടം.

ശീതകാലം

നവംബര്‍ മുതല്‍ ജനുവരി വരെയാണ് ശൈത്യകാലം. ബുദ്ധിമുട്ടിക്കുന്ന തണുപ്പില്ലാതെ സുഖകരമായ കാലാവസ്ഥയായിരിക്കും ഈ സമയത്ത്. 18 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിലായിരിക്കും ഈ സമയം താപനില.