Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നേര്‍സ

വവ്വാലുകളുടെ താവളമായ നേര്‍സ

11

ഗോവ - കര്‍ണാടക അതിര്‍ത്തിയിലെ മനോഹരമായ ഒരു കൊച്ചുഗ്രാമമാണ് നേര്‍സ. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധിക്കാലം ചെലവഴിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണിത്. ലോകത്തെ ഏറ്റവും സമ്പന്നമായ ജൈവവൈവിദ്ധ്യ പ്രദേശങ്ങളിലൊന്നായ മഹദി താഴ്‌വരയ്ക്ക് സമീപമാണ് നേര്‍സ. വന്യമൃഗങ്ങളോട് ആഭമുഖ്യമുള്ളവര്‍ക്കും പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണിത്.

വന്യമൃഗങ്ങളെ കാണാനും പക്ഷികളെ നിരീക്ഷിക്കാനും ട്രക്കിംഗിനും പറ്റിയതാണ് നേര്‍സയിലെ കുറ്റിക്കാടുകള്‍ നിറഞ്ഞ ഭൂപ്രകൃതി. ഭീംഘട്, കോംഗ്ല, അബ്‌നാലി, ജാംഗോണ്‍ തുടങ്ങിയ മനോഹരങ്ങളായ സ്ഥലങ്ങളും നേര്‍സയിലേക്കുള്ള യാത്രയില്‍ കാണേണ്ടുന്ന കാഴ്ചകളില്‍പ്പെടും. ഇവിടെ പലയിടങ്ങളിലും വാഹനസൗകര്യമില്ലാത്തതിനാല്‍ കാഴ്ചകള്‍ കാണണമെങ്കില്‍ നടന്നുതന്നെ കയറണം. എന്നാല്‍ വിവധിയിനം പക്ഷികളും ചിത്രശലഭങ്ങളും മറ്റ് ജീവിവര്‍ഗ്ഗങ്ങളും സസ്യജാലങ്ങളും ചേര്‍ന്ന് എത്ര കഠിനമായ നടത്തവും അര്‍ത്ഥപൂര്‍ണമാക്കുന്ന കാഴ്ചകള്‍ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കുന്നു.

തലേവാടി വവ്വാലുകളാണ് നേര്‍സയിലേക്കുള്ള യാത്രയിലെ പ്രധാനമായ കാഴ്ച. ഏതാണ്ട് നാല്‍പ്പതിലധികം വിഭാഗത്തിലുള്ള വവ്വാലുകളുടെ ആവാസകേന്ദ്രമാണിവിടം. ബരാപേടിയിലെ ഒരു ഗുഹയില്‍ മാത്രം ഇരുന്നൂറിലധികം വവ്വാലുകളുണ്ട് എന്നാണ് കരുതുന്നത്. ഘാനാപൂരാണ് നേര്‍സയ്ക്ക് തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍. നേര്‍സയിലേക്ക് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അഞ്ഞൂറ് കിലോമീറ്റര്‍ ദൂരമുണ്ട്. ബാംഗ്ലൂരില്‍ നിന്നും നിരവധി ബസ് സര്‍വ്വീസുകളും ഇവിടേക്കുണ്ട്.

നേര്‍സ പ്രശസ്തമാക്കുന്നത്

നേര്‍സ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നേര്‍സ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നേര്‍സ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂരില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും സ്വകാര്യ വാഹനങ്ങളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഖാന്‍പൂരാണ് നേര്‍സയ്ക്ക് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 18 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായത് ബെല്‍ഗാം റെയില്‍ലേസ്റ്റേഷനാണ്. ഇവിടേക്ക് 38 കിലോമീറ്റര്‍ ദൂരമാണുള്ളത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി നേര്‍സയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ഇവിടെനിന്നും 505 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രധാന രാജ്യങ്ങളില്‍നിന്നെല്ലാം ഇവിടേക്ക് വിമാന സര്‍വ്വീസുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്നും ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu