Search
  • Follow NativePlanet
Share
» » ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസുകൾ.. ഫുൾചാർജിൽ 200 കിമി, മേയ് മുതൽ സര്‍വീസ്

ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസുകൾ.. ഫുൾചാർജിൽ 200 കിമി, മേയ് മുതൽ സര്‍വീസ്

ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇനി പരിസ്ഥിതി സൗഹൃദത്തിൽ ഹരിത യാത്ര നടത്താം. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി)
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് എസി ബസുകളുടെ സർവീസ് ആരംഭിക്കുന്നു, മേയ് മാസം മുതൽ ബിഎംടിസിയുടെ ഇലക്ട്രിക് എസി ബസുകൾ വിമാനത്താവള റൂട്ടിൽ സർവീസ് ആരംഭിക്കും.

Bangalore Airport AC Electric Bus Service

നിലവിലുള്ള ഡീസൽ എസി വായുവജ്ര ബസുകൾക്ക് പകരമായാണ് ഈ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുക. അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ ഓം മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 58 എസി ഇ-ബസുകൾ ബിഎംടിസിക്ക് ലഭിച്ചിട്ടുണ്ട്. 320 വാഹനങ്ങൾക്കാണ് ബിഎംടിസി ഓർഡർ നല്കിയിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ബാക്കി ബസുകളും ബിഎടിസിക്ക് ലഭിക്കും.

സംസ്ഥാന സർക്കാർ അനുവദിച്ച പ്രത്യേക ഫണ്ടിൽ നിന്ന് 150 കോടി രൂപ ഉപയോഗിച്ചാണ് ബിഎംടിസി ഗ്രോസ് കോസ്റ്റ് കോൺട്രാക്റ്റ് (ജിസിസി) ഈ ബസുകൾ പാട്ടത്തിനെടുക്കുന്നത്. സാമ്പത്തിക ബാധ്യതയും ബസുകൾ വാങ്ങാതെ പാട്ടത്തിനെടുക്കുന്നതിനുള്ള കാരണമാണ്. വരുംദിവസങ്ങളിൽ ബാക്കിയുള്ള ബസുകൾ ഓരോ ബാച്ചുകളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയർപോർട്ട് ഇലക്ട്രിക് ബസുകൾ റൂട്ട്

ആദ്യ ഘട്ടത്തിൽ ഡീസൽ എസി വായുവജ്ര ബസുകൾക്ക് പകരമായി കാടുഗോഡി, മജസ്റ്റിക്, ബനശങ്കരി, സിൽക്ക് ബോർഡ്, അത്തിബലെ എന്നീ ഡിപ്പോകളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് എസി ബസുകൾ സർവീസ് നടത്തും. ഡീസൽ ബസുകളെ അപേക്ഷിച്ച് സാമ്പത്തിക ലാഭമാണ് ഇലക്ട്രിക് ബസുകളുടെ പ്രത്യേകത. പ്രവര്‍ത്തന ചെലവും താരതമ്യേന കുറവാണ്.

58 ഇ-ബസുകൾ ഡിപ്പോ നമ്പർ 18 (ഐടിപിഎൽ) ലേക്ക് നിയോഗിച്ചിട്ടുണ്ട്, അവ കടുഗോഡി ബസ് സ്റ്റേഷനിൽ നിന്ന് ബനശങ്കരി, മജസ്റ്റിക്, സെൻട്രൽ സിൽക്ക് ബോർഡ് വരെയും ഹോസ്കോട്ടിൽ നിന്ന് അട്ടിബെലെ വരെയും സർവീസ് നടത്തും.

കുറഞ്ഞ ചെലവും കൂടുതൽ ലാഭവും

വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന വായു വജ്ര ബസുകൾക്ക് കിലോമീറ്ററിന് 84 രൂപയാണ് ചെലവ്, പക്ഷേ കിലോമീറ്ററിന് 72.33 രൂപ മാത്രമേ സർവീസിൽ നിന്ന് വരുമാനം ലഭിക്കുന്നുള്ളൂ. അതസമയ ടെക് കോറിഡോറുകളിലും മറ്റ് പ്രീമിയം റൂട്ടുകളിലും സർവീസ് നടത്തുന്ന വജ്ര ബസുകൾക്ക് കിലോമീറ്ററിന് 90 രൂപയിൽ കൂടുതൽ ചിലവാകുമെങ്കിലും കിലോമീറ്ററിന് 50.81 രൂപ മാത്രമേ വരുമാനം ലഭിക്കൂ.

എസി ബസുകൾക്ക് ഒരു കിലോമീറ്ററിന് 65 രൂപയും നോൺ എസി ബസുകൾക്ക് 51 രൂപയുമാണ് ബിഎംടിസി സ്വകാര്യ കമ്പനിക്ക് നൽകുന്നത്. ടാതെ കണ്ടക്ടർ വേതനത്തിനായി കിലോമീറ്ററിന് 14-15 രൂപ കൂടി ചെലവഴിക്കുന്നു.

12 വർഷ കരാർ
റിപ്പോർട്ടുകളനുസരിച്ച് ബിഎംചിസി 12 വർഷ കരാറിലാണ് ഇലക്ട്രിക് ബസുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇ-ബസുകൾക്ക് ഒറ്റ ചാർജിംഗിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore airport bus service
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+