Search
  • Follow NativePlanet
Share
» » ബെംഗളൂരു യാത്ര: തിരക്കുള്ള ഈ ട്രെയിനിൽ സ്ലീപ്പർ കോച്ച് കുറച്ചു..അധികമായി തേഡ് എസി,സീറ്റ് കിട്ടാൻ കഷ്ടപ്പെടും

ബെംഗളൂരു യാത്ര: തിരക്കുള്ള ഈ ട്രെയിനിൽ സ്ലീപ്പർ കോച്ച് കുറച്ചു..അധികമായി തേഡ് എസി,സീറ്റ് കിട്ടാൻ കഷ്ടപ്പെടും

ബെംഗളൂരുവിലേക്ക് ഏറ്റവം കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കുന്നത് ട്രെയിനുകളാണ്. സ്വകാര്യ ബസുകളുമായി താരതമ്യം ചെയ്താൽ വലിയ നിരക്ക് വ്യത്യാസം കാണാം. നീണ്ട അവധിയും വാരാന്ത്യങ്ങളും ഒക്കെ വരുമ്പോൾ വളരെ നേരത്തെ തന്നെ ട്രെയിന‍് ബുക്ക് ചെയ്താൽ മാത്രമേ സീറ്റ് ഉറപ്പിക്കുവാൻ സാധിക്കു. എന്തുതന്നെയായാലും കേരളത്തിൽ നിന്നുള്ള ബെംഗളൂരു യാത്രയ്ക്ക് ഏറ്റവും ലാഭം ട്രെയിനുകളാണ്.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള പ്രധാന ട്രെയിനുകളിലൊന്നാണ് തിരുവനന്തപുരം നോർത്ത്- മൈസൂർ എക്സ്പ്രസ്. തിരുവനന്തപുരത്തു നിന്നു മാത്രമല്ല, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും മൈസൂർ എക്സ്പ്രസിനെ ആശ്രയിക്കുന്നു. സീറ്റുകൾ മിക്കപ്പോഴും വളരെ നേരത്തെ തന്നെ ബുക്കിങ് പൂർത്തിയാകുകയും ചെയ്യുന്നു.

Bangalore Travel-Thiruvananthapuram - Mysore Express Sleeper Coaches Reduced

ഇപ്പോഴിതാ, ദക്ഷിണ റെയിൽവേയുടെ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം നോർത്ത്- മൈസൂർ- തിരുവനന്തപുരം നോർത്ത്- എക്സ്പ്രസ് 16316/ 16315 ട്രെയിനിൽ കോച്ചുകളുടെ എണ്ണത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളിലെ കോച്ച് മാറ്റങ്ങളോട് അനുബന്ധിച്ചാണ് മൈസൂർ എക്സ്പ്രസിന്‍റെ കോച്ചുകളുടെ എണ്ണം മാറിയത്.

നിലവിൽ തിരുവനന്തപുരം നോർത്ത്- മൈസൂർ എക്സ്പ്രസ് ട്രെയിനിന് 1 എസി ടൂ ടയർ കോച്ച്, 5 എസി ത്രീ ടയർ കോച്ച്, 10 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ, ഭിന്നശേഷിക്കാര്‍ക്കായി 1 സെക്കൻഡ് ക്ലാസ് കോച്ച് എന്നിങ്ങനെ 22 കോച്ചുകളാണ് ഉള്ളത്.

പുതിയ ക്രമീകരണമനുസരിച്ച് 2 എസി ടൂ ടയർ കോച്ച്, 4 എസി ത്രീ ടയർ കോച്ച്, 2 എസി ത്രീ ടർ എക്കോണമി, 8 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ, ഭിന്നശേഷിക്കാര്‍ക്കായി 1 സെക്കൻഡ് ക്ലാസ് കോച്ച് എന്നിങ്ങനെ പുതിയ ഘടന വരും. അതായത് എസി ടൂ ടയർ കോച്ച് , എസി ത്രീ എക്കോണമി കോച്ച്, എന്നിവയുടെ എണ്ണം കൂടി. 1 എസി ടൂ ടയർ കോച്ച് 2 ആയും 2 എസി ത്രീ എക്കോണമി കോച്ച് അധികമായി കൂട്ടിച്ചേർക്കുകയുമാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍ 10 സ്ലീപ്പർ ക്ലാസ് കോച്ചുണ്ടായിരുന്നത് പുതിയ മാറ്റത്തോടെ എട്ട് സ്ലീപ്പർ ക്ലാസുകളായി ചുരുങ്ങി. സ്ലീപ്പറിന് പകരം യാത്രാ സുഖം നല്കുന്ന എസി ത്രീ എക്കോണമി കോച്ച് വരുമെങ്കിലും ചെലവ് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കണമെന്നില്ല.

16316 തിരുവനന്തപുരം നോർത്തിൽ നിന്നുള്ള സർവീസിന് ജൂൺ 20 വെള്ളിയാഴ്ച മുതലും മൈസൂരിൽ നിന്നുള്ള സർവീസിന് ജൂൺ 21 ശനിയാഴ്ച മുതലും പുതിയ കോച്ചുകളുടെ മാറ്റം പ്രാബല്യത്തിൽ വരും.

തിരുവനന്തപുരം- മൈസൂർ എക്സ്പ്രസ് 16316

തിരുവനന്തപുരം നോർത്തിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 4.45 ന് പുറപ്പെടുന്ന 16316
തിരുവനന്തപുരം- മൈസൂർ എക്സ്പ്രസ് പിറ്റേന്ന് രാവിലെ 7.28 ന് ബെംഗളൂരു കന്‍റോൺമെന്‍റിലും 8.23 ന് കെഎസ്ആർ ബെംഗളൂരുവിലും 11.15 ന് മൈസൂരും എത്തുന്നു.
തിരുവനന്തപുരം- മൈസൂർ യാത്രയ്ക്ക് സ്ലീപ്പറിന് 475 രൂപ, എസി ത്രീ ടയറിന് 1280 രൂപ, എസി ടൂ ടയറിന് 1840 രൂപ എന്നിങ്ങനെയാണ് നിരക്ക്.

തിരുനന്തപുരം നോര്ത്ത് - 16.45 PM
കൊല്ലം ജംങ്ഷൻ- 17:37 PM
കായംകുളം ജംക്ഷൻ - 18:16 PM
ഹരിപ്പാട് - 18:34 PM
അമ്പലപ്പുഴ - 18:54 PM
ആലപ്പുഴ - 19:12 PM
ചേർത്തല - 19:39 PM
എറണാകുളം ജംങ്ഷൻ - 20:30 PM
ആലുവ - 20:58 PM
തൃശ്ശൂർ - 21:52 PM
പാലക്കാട് ജംങ്ഷൻ - 23:22 PM
കോയമ്പത്തൂർ ജംങ്ഷൻ - 12:52 AM
തിരുപ്പൂർ - 01:38 AM
ഈരോഡ് ജംങ്ഷൻ - 02:35 AM
സേലം ജംങ്ഷൻ - 03:37 AM
തിരുപത്തൂർ ജംങ്ഷൻ- 04:59 AM
കുപ്പം - 05:54 AM
ബാംഗരപേട്ട് - 06:20 AM
വൈറ്റ്‌ഫീൽഡ് - 06:58 AM
കൃഷ്ണരാജപുരം - 07:10 AM
ബെംഗളൂരു കാന്റ് - 07:28 AM
കെ.എസ്.ആർ. ബെംഗളൂരു - 08:23 AM
കേംഗേരി - 08:50 AM
രാമനഗര - 09:15 AM
മദ്ദൂർ - 09:43 AM
മാണ്ഡ്യ - 09:55 AM
മൈസൂരു ജംങ്ഷൻ - 11:15 AM

മൈസൂരു - തിരുവനന്തപുരം എക്സ്പ്രസ് 16315

മൈസൂരിൽ നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.45 ന് പുറപ്പെടുന്ന മൈസൂരു - തിരുവനന്തപുരം എക്സ്പ്രസ് വൈകിട്ട് 4.25 ന് കെ എസ് ആര്‍ ബെംഗളൂരു, 4.52 ന് ബെംഗളൂരു കന്‍റോൺമെന്‍റ്, വൈറ്റ്ഫീൽഡ് 5.14, പാലക്കാട് - പുലർച്ചെ 01:30, എറണാകുളം-04:00, തുടർന്ന് തിരുവനന്തപുരം നോർത്തിൽ രാവിലെ 09:15 ന് എത്തും.
മൈസൂരു - തിരുവനന്തപുരം യാത്രയ്ക്ക് 20 മണിക്കൂർ 30 മിനിറ്റ് എടുക്കും.

മൈസൂരു ജംക്ഷൻ - 12:45 PM
മാണ്ഡ്യ - 13:30 PM
മദ്ദൂർ - 13:50 PM
രാമനഗരം - 14:12 PM
കേംഗേരി - 14:41 PM
കെ.എസ്.ആർ. ബെംഗളൂരു - 16:25 PM
ബെംഗളൂരു കാന്റ് - 16:51 PM
കൃഷ്ണരാജപുരം - 17:03 PM
വൈറ്റ്‌ഫീൽഡ് - 17:14 PM
ബാംഗരപേട്ട് - 17:50 PM
കുപ്പം - 18:20 PM
തിരുപത്തൂർ ജംക്ഷൻ - 19:49 PM
സേലം ജംങ്ഷൻ- 21:22 PM
ഈരോഡ് ജംങ്ഷൻ - 22:20 PM
തിരുപ്പൂർ - 23:08 PM
കോയമ്പത്തൂർ ജംങ്ഷൻ - 12:12 AM
പാലക്കാട് ജംങ്ഷൻ - 01:30 AM
തൃശ്ശൂർ - 02:40 AM
ആലുവ - 03:33 AM
എറണാകുളം ജംങ്ഷൻ - 04:00 AM
ചേർത്തല - 04:38 AM
ആലപ്പുഴ - 05:02 AM
അമ്പലപ്പുഴ - 05:15 AM
ഹരിപ്പാട് - 05:35 AM
കായംകുളം ജംങ്ഷൻ - 06:00 AM
കൊല്ലം ജംങ്ഷൻ - 07:22 AM
തിരുവനന്തപുര നോർത്ത് - 09:15 AM

മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ് കൂടാതെ, തിരുവനന്തപുരം സെൻട്രൽ- വെരാവൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ, ചെന്നൈ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ഷാലിമാർ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ന്യൂ ഡൽഹി- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്- കോർബാ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ കോച്ചുകൾക്കും മാറ്റങ്ങളുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+