Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: മേഘാവൃതമായ ആകാശം, കർണ്ണാടകയിലെ നാല് ജില്ലകളിൽ മഴ സാധ്യത

ബെംഗളൂരു കാലാവസ്ഥ: മേഘാവൃതമായ ആകാശം, കർണ്ണാടകയിലെ നാല് ജില്ലകളിൽ മഴ സാധ്യത

ബെംഗളൂരു കാലാവസ്ഥ: കഴിഞ്ഞയാഴ്ച മഴ കൊണ്ടുവന്ന ആശ്വാസം ബെംഗളൂരുവിന് ഇപ്പോഴുമുണ്ട്. ചൂടിൽ വലിയ കുറവ് വരുത്തുവാൻ സാധിച്ചില്ലെങ്കിലും മോശമല്ലാത്ത അവസ്ഥയിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. ഈ സമയത്ത് പൊതുവേ അനുഭവപ്പെടുന്ന താപനിലയിലേക്കാൾ കുറഞ്ഞ ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടെയുള്ളത്.

ഇന്ന്, മാർച്ച് 27 വ്യാഴാഴ്ച ബെംഗളൂരുവില്‌ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസിനും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായി അനുഭവപ്പെടും, രാവിലെ പൊതുവേ മിതമായ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചകഴിയുന്നതോടെ ചൂട് കൂടാനുള്ള സാധ്യതയുണ്ട്.

Bangalore Weather Update

ഇന്ന് ബാംഗ്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നില്ല. ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടുമെങ്കിലും പുറത്തിറങ്ങുവാനും പാർക്കിൽ പോകാനും ഷോപ്പിങ് നടത്തുവാനും മറ്റ് ഔട്ട്ഡോർ പ്രവർത്തികൾക്കും പറ്റിയ അന്തരീക്ഷമായിരിക്കും ഇവിടെ അനുഭവപ്പെടുക. കൂടാതെ, മോശമല്ലാത്ത വായു ഗുണനിലവാരവും ഇന്ന് നഗരത്തിൽ ഉണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണ്ണാടകയുടെ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഇത് കൂടാതെ, ഇന്ന് വ്യാഴാഴ്ചയും കർണ്ണാടകയുടെ പല ജില്ലകളിലും കേന്ദ്ര കാലാവ്സഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഐഎംഡിയുടെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് കർണാടകയുടെ തെക്കൻ ഉൾനാടൻ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. അതേസമയം സംസ്ഥാനത്തിന്‍റെ മറ്റുഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും.

കർണാടകയിലെ ഉഡുപ്പി, ദക്ഷിണ കന്നഡ കുടക്, ഹാസൻ, ചിക്കമഗളൂരു ജില്ലകളിൽ വ്യാഴാഴ്ച നേരിയതോതിna മിതമായതോ ആയ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഡിയുടെ അപ്‌ഡേറ്റ് പറയുന്നു. ഈ ജില്ലകളില്‍ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അറിയിപ്പ് സൂചിപ്പിക്കുന്നു.

അതേസമയം, ഇന്നലെ മാർച്ച് 26 ന് , ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബെൽഗാം, ധാർവാഡ്, ഹാവേരി, ചാമരാജ്നഗർ, ചിക്കമഗളൂർ, ഹസൻ, കുടക്, ശിവമോഗ ജില്ലകളില്‌ വൈകുന്നേരം മൂന്ന് മണിക്കൂർ ഐഎംഡി മഞ്ഞ അലേർട്ട് നൽകിയിരുന്നു.

ബെംഗളൂരു കാലാവസ്ഥ പ്രവചനം മാർച്ച് 28- ഏപ്രിൽ 1

മാർച്ച് 28 വെള്ളിയാഴ്ച: ബെംഗളൂരു നഗരത്തിൽ മേഘാവൃതമായ ആകാശം, കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ അനുഭവപ്പെടും

മാർച്ച് 29 ശനിയാഴ്ച: മിക്കവാറും വെയിലുള്ള ആകാശം , കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 23 ഡിഗ്രി സെൽഷ്യസും 34 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Take a Poll

മാർച്ച് 30 ഞായറാഴ്ച: ഭാഗികമായി മേഘാവൃതമായ ആകാശം, കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാർച്ച് 31: തിങ്കളാഴ്ച ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കും. അതേസമയം, കറഞ്ഞു താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഏപ്രിൽ 1: 2025 ഏപ്രിൽ 1 ചൊവ്വാഴ്ച നഗരത്തിൽ വെയിൽ അനുഭവപ്പെടും. താപനില യഥാക്രമം 21 ഡിഗ്രി സെൽഷ്യസും 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: weather update bangalore
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+