Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: താപനില കുറയുന്നു.. ഞായറും തിങ്കളും മഴ സാധ്യത, വാരാന്ത്യം മഴ കൊണ്ടുപോകുമോ

ബെംഗളൂരു കാലാവസ്ഥ: താപനില കുറയുന്നു.. ഞായറും തിങ്കളും മഴ സാധ്യത, വാരാന്ത്യം മഴ കൊണ്ടുപോകുമോ

ബെംഗളൂരു കാലാവസ്ഥ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രസന്നമായ കാലവസ്ഥയിലൂടെയാണ് ബെംഗളൂരു കന്നു പോകുന്നത്. തുടർച്ചയായി ചെറുതും വലുതുമായ മഴ ഈ ദിവസങ്ങളില്‌ ബെംഗളൂരുവിൽ അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും നഗരത്തിൽ മഴ തുടരുവാനുള്ള സാധ്യതയാണ് കേന്ദ കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചിരിക്കുന്നത്. ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുള്ളതിനാൽ തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

ബെംഗളൂരുവിലെ താപനിലയിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. നേറ്റീവ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് നഗരത്തിലുടനീളം മിതമായതോ കനത്തതോ ആയ മഴയും തണുത്ത കാറ്റും അനുഭവപ്പെട്ടേക്കാം. രാത്രിയിൽ 18 ഡിഗ്രി മുതൽ 20 ഡിഗ്രി സെൽഷ്യസും പകൽ സമയത്ത് 27 ഡിഗ്രി സെൽഷ്യസും എന്ന നിലയിലേക്കാണ് താപനില താഴ്ന്നിരിക്കുന്നത്.

Bangalore Weather Update Cooler Temperatures Across the City

സാധാരണ ഈ സീസണിൽ പകൽ താപനില 32-34 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടും. കഴിഞ്ഞ മാസം 35 ഡിഗ്രി വരെ ഇവിടെ ഉയർന്നിരുന്നു. രാത്രി താപനില 23 ഡിഗ്രി വരെയാണ് ഇവിടെ ഈ സമയത്ത് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചതോടെയാണ് താപനിലയിൽ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം
ആദ്യം നഗരത്തിന്റെ വടക്കൻ ഭാഗങ്ങളായ യെലഹങ്ക, ഡോംലൂർ, ഹെബ്ബാൾ എന്നിവിടങ്ങളിൽ മഴ ആരംഭിക്കുകയും ട് കോറമംഗല, ലാൽബാഗ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു.

ഇന്ന് ഏപ്രില്‍ 19 ശനിയാഴ്ച ബെംഗളൂരു അർബൻ ജില്ലയിൽ കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആണ്. മേഘാവൃതമായ ആകാശവും ഇടിമിന്നലോട് കൂടിയ ചെറിയ മഴയും പ്രതീക്ഷിക്കുന്നു.
അതേസമയം, ബെംഗളൂരു റൂറൽ ജില്ലയിൽ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആണ്. ഇവിടെയും മേഘാവൃതമായ ആകാശവും ഇടിമിന്നലോട് കൂടിയ ചെറിയ മഴയും പ്രതീക്ഷിക്കുന്നു.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം

ബെംഗളൂരു അർബൻ ജില്ല

ഏപ്രിൽ 20 - മേഘാവൃതമായ ആകാശവും ഇടിമിന്നലോട് കൂടിയ ചെറിയ മഴയും. കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.
ഏപ്രിൽ 21- മേഘാവൃതമായ ആകാശവും ഇടിമിന്നലോട് കൂടിയ ചെറിയ മഴയും. കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.
ഏപ്രിൽ 22- മേഘാവൃതമായ ആകാശവും ഇടിമിന്നലോട് കൂടിയ ചെറിയ മഴയും. കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

ബെംഗളൂരു റൂറൽ ജില്ല

ഏപ്രിൽ 20 - മേഘാവൃതമായ ആകാശവും ഇടിമിന്നലോട് കൂടിയ ചെറിയ മഴയും. കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.
ഏപ്രിൽ 21- മേഘാവൃതമായ ആകാശവും ഇടിമിന്നലോട് കൂടിയ ചെറിയ മഴയും. കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.
ഏപ്രിൽ 22- മേഘാവൃതമായ ആകാശവും ഇടിമിന്നലോട് കൂടിയ ചെറിയ മഴയും. കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

കർണ്ണാടക കാലാവസ്ഥാ പ്രവചനം ഏപ്രിൽ 20-23

തീരദേശ കർണ്ണാടക

ഏപ്രിൽ 20 - ഇടി, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 21 - ഇടി, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 22 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 23 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 20 - ഇടി, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 21 - ഇടി, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 22 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 23 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 20 - ഇടി, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 21 - ഇടി, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 22 - ഇടി, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 23 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: weather update bangalore rain
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+