Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: വീണ്ടും മഴ പെയ്യുമോ? കർണ്ണാടകയിൽ ചൂട് തിരികെയെത്തി

ബെംഗളൂരു കാലാവസ്ഥ: വീണ്ടും മഴ പെയ്യുമോ? കർണ്ണാടകയിൽ ചൂട് തിരികെയെത്തി

ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരുവിൽ വാരാന്ത്യത്തിൽ പെയ്ത മഴയുടെ ആശ്വാസം ഇനിയും ഇവിടുന്ന് മാറിയിട്ടില്ല. മുൻദിവസങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ കുറഞ്ഞാണ് മഴ കഴിഞ്ഞുള്ള ദിവസം ബെംഗളൂരുവിൽ രേഖപ്പെടുത്തിയ താപനില. എന്തായാലും മഴ നല്കിയ ആശ്വാസത്തിന്‍റെ പുറത്ത് വീണ്ടും മഴ പെയ്യണമെന്ന പ്രതീക്ഷയാണ് ഇവിടെയുള്ളവർക്ക്.

ഇന്ന് മാർച്ച് 25 ചൊവ്വാഴ്ച നഗരത്തിലെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാവിലെ അത്യാവശ്യം മഞ്ഞും കോടയും ഉള്ള അന്തരീക്ഷം ആയിരിക്കുമെങ്കിലും ഉച്ചയ്ക്കു ശേഷം കൂടിയ താപനില അനുഭവപ്പെടും. പൊതുവേ തെളിഞ്ഞ അന്തരീക്ഷമാണ് ഇന്ന് നഗരത്തിൽ പ്രതീക്ഷിക്കുന്നത്.

Bangalore Weather Update Will It Rain In Bengaluru

അതേസമയം, ഇന്നലെ മാർച്ച് 24 ന് പൊതുവേ അനുഭവപ്പെടുന്ന കൂടിയയ താപനിലയിൽ കുറവാണ് അനുഭവപ്പെട്ടത്. മുൻ ദിവസങ്ങളേക്കാൾ 1.6 ഡിഗ്രി കുറഞ്ഞ് 32.7 ഡിഗ്രി കുറവ് അനുഭവപ്പെട്ടു. അതേസമയം കുറഞ്ഞ താപനില 1.5 ഡിഗ്രി കുറഞ്ഞ് 22.8 ഡിഗ്രിയും അനുഭവപ്പെട്ടു.

ബെംഗളൂരുവിൽ ഇന്ന് മഴ പെയ്യുമോ?

കഴിഞ്ഞ ദിവസം പെയ്ത മഴ പോലെ വീണ്ടും ഒരു മഴ ബാംഗ്ലൂർ നിവാസികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ കാലാവസ്ഥാ പ്രവചനങ്ങൾ മഴ ഇന്ന് പെയ്യില്ലെന്നാണ് പ്രവചിച്ചിട്ടുള്ളത്. അതേ,മയം, പൊതുവേ സുഖകരമായ അന്തരീക്ഷം ആയതിനാൽ പുറത്തിറങ്ങുവാനും വൈകുന്നേരങ്ങൾ ആസ്വദിക്കാനും ഒക്കെ പറ്റിയ അന്തരീക്ഷം ആയിരിക്കും. ദിവസം മുഴുവൻ മികച്ച കാലാവസ്ഥ ഇവിടെ അനുഭവപ്പെടും. രാവിലെ നടക്കുവാൻ പോകാനും ഈ ദിവസം യോജിച്ചതാണ്.

കർണ്ണാടകയിൽ ചൂട് കൂടുന്നു

ബെംഗളൂരുവില്‍ താപനിലയിൽ നേരിയ വ്യത്യാസമുണ്ടെങ്കിലും കർണ്ണാടകയിലെ പല ഭാഗങ്ങളിലായി ചൂട് കൂടുകയാണ്. വടക്കൻ ഉൾനാടൻ, തീരദേശ, തെക്കൻ ഉൾനാടൻ ജില്ലകളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്.
വിജയനഗർ, തുംകൂർ, രാമനഗര, മാണ്ഡ്യ, കോലാർ, ദാവൻഗെരെ, ചിത്രദുർഗ, ചിക്കബെല്ലാപൂർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ, കലബുറഗി, ബീദർ തുടങ്ങിയ പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Take a Poll

അതേസമയം, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബാഗൽകോട്ട്, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, വിജയപുര, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂർ, ശിവമോഗ തുടങ്ങി നിരവധി ജില്ലകളിൽ ഇടയ്ക്കിടെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നിലവിൽ കാലബുർഗിയിൽ തന്നെയാണ് ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടുന്നത്. അതേസമയം, ശനിയാഴ്ചയോടെ മഴ കർണ്ണാടകയിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു നാളത്തെ കാലാവസ്ഥ

നാളെ, മാര്‍ച്ച് 26 ബുധനാഴ്ച നഗരത്തിൽ ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെട്ടേക്കാം. . കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 23 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: weather update bengaluru summer
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+