Search
  • Follow NativePlanet
Share
» »ബെംഗളൂരു മഴ: ഏറ്റവും കൂടുതൽ പെയ്തത് യെലഹങ്കയിൽ.. കുരുക്കിൽ വലഞ്ഞ് ജനങ്ങൾ, ചൂടിന് ആശ്വാസം

ബെംഗളൂരു മഴ: ഏറ്റവും കൂടുതൽ പെയ്തത് യെലഹങ്കയിൽ.. കുരുക്കിൽ വലഞ്ഞ് ജനങ്ങൾ, ചൂടിന് ആശ്വാസം

ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരുവിലെ കനത്ത ചൂടിന് ആശ്വാസം നല്കിയാണ് ശനിയാഴ്ച വൈകിട്ട് നഗരത്തിൽ മഴ ആർത്തലച്ചു പെയ്തത്. ഈ വേനലിലെ ആദ്യ വേനൽനഴ ശക്തിയൊട്ടും കുറച്ചില്ല. ചൂടിനെ തുരത്തുവാൻ മഴ കാത്തിരുന്ന ബെംഗളൂരു നിവാസികൾ ആദ്യ മഴയിൽ ഒട്ടും നിരാശരായില്ലെങ്കിലും വെള്ളക്കെട്ടും അപകടങ്ങളും ട്രാഫിക് കുരുക്കും ഇത്തവണയും സംഭവിച്ചിട്ടുണ്ട്.

യെലഹങ്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല് മഴ രേഖപ്പെടുത്തിയത്. ഇവിടുത്തെ സൊന്നേനഹറ്റിയിൽ മാത്രം 60 മിമി മഴയാണ് പെയ്തതെന്നാണ് കണക്കുകൾ പറയുന്നത്. പ്രദേശത്തെ മറ്റു ഭാഗങ്ങളിലും മികച്ച മഴയാണ് ലഭിച്ചത്. ബഗളുരു, മറേനഹള്ളി, ബെട്ടാഹസസൂരു, ജക്കൂരു, വിദ്യാരായനപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു.

Bangalore Weather Update Yelahanka Recorded Heavy Downpour

സൊന്നേനഹള്ളി - 60.0 mm
ബഗളുരു - 56.0 mm
ബെട്ടാഹസസൂരു 50.5 mm
മറേനഹള്ളി - 49.5 mm
ഗന്ദിഗനഹള്ളി - 46.5 mm
ജക്കൂരു - 45.5 mm
ജക്കൂരു 2 - 44.0 mm
വിദ്യാരായനപുര - 31.0 mm എന്നിങ്ങനെയാണ് യെലഹങ്കയിലെ വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ മഴ.
ബെംഗളൂരു ഈസ്റ്റിലെ ഡൊഡ്ഡഗുബ്ബിയിൽ 36.5 mm മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൂടാതെ ബാംഗ്ലൂരിന്‍റെ തെക്ക്-പടിഞ്ഞാറ്, തെക്ക്, തെക്ക്-കിഴക്ക് പ്രദേശങ്ങളിലും മിതമായ മഴയും ഇടിമിന്നും അനുഭവപ്പെട്ടിരുന്നു.

ചൗദേശ്വരി - 42.5 mm
ഹഗദുരു - 31 mm
വി. നാഗേവഹള്ളി - 26 mm
ഹൊരമാവ് - 18.5 mm
ബസവനപുര - 17.5 m
ഗരുഡാചാർപാല്യ - 16.5 mm
ഹൊരമാവ്-2 - 16.5 mm
ബിലേകഹള്ളി -15.5 mm
കൊടിഗെഹള്ളി -14.5 mm
രാമമൂർത്തി നഗർ- 13.5 mm
കഡുഹൊഡി -12 mm
കെ ആർ പുരം - 12 mm
ബിബിടിഎം ലേഔട്ട് -11 mm എന്നിങ്ങനെയാണ് ബെംഗളൂരുവിലെ മറ്റുഭാഗങ്ങളിൽ ലഭിച്ച മഴയെന്ന് നമ്മ കർണ്ണാടക വെതർ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ സൂചിപ്പിച്ചു.

ബെംഗളൂരു കൂടാതെ, സമീപത്തെ രാമനഗര, മാണ്ഡ്യ, കോലാർ, ചിക്കബെല്ലാപുര മൈസൂർ, കൊടക്, തുടങ്ങിയ ജില്ലകളിലും ഇന്നലെ കന മഴ തന്നെയാണ് ലഭിച്ചത്. ഇതിൽ രാമനഗരയിലെ ചെല്ലൂരിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 99 mm. രാമനഗരയിലെ തന്നെ മകലിയില് 86 mm, ദേവനഹള്ളിയിലെ നല്ലൂരുവിൽ 65 mm എന്നിങ്ങനെയും മഴ പെയ്തു.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന്, മാർച്ച് 23 ഞായറാഴ്ച ബെംഗളൂരുവിൽ മഴ തുടരും. നേരയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ഇന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടും. ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ എന്നീ ജില്ലകൾ കൂടാതെ, കൂടാതെ, ദക്ഷിണ കന്നഡ, ബീദർ, ഗുൽബർഗ, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ, കോലാർ, ചിക്കബെല്ലാപുര, തുംകുരു, രാമനഗര, ചിക്കമഗളൂരു, കൊടഗു, ഹാസൻ, ചിത്രദുർഗ, ചാമരാജനഗര, മാണ്ഡ്യ, മൈസൂരു ജില്ലകളിലും ഇന്ന് മഴ ലഭിക്കും, . ബല്ലാരി, വിജയനഗര ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Take a Poll

വരുംദിവസങ്ങളിലെ കാലാവസ്ഥ

മാർച്ച് 24 തിങ്കളാഴ്ച കുടക്ബിദർ, കലബുർഗി, വിജയപുര, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടിമിന്നലും മഴയും ഉണ്ടാകും. ദക്ഷിണ കന്നഡ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയുടെ ഉൾഭാഗത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം ബെംഗളൂരുവില്‍ പൊതുവേ തെളിഞ്ഞ ആകാശം അനുഭവപ്പെടും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

മാർച്ച് 25 ന് കുടകിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരും. കൂടാതെ, ഉഡുപ്പി, ദക്ഷിണ കന്നഡ, ഹാസൻ, ശിവമൊഗ്ഗ, ചിക്കമഗളൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ബെംഗളൂരുവില്‍ ചൊവ്വാഴ്ച തെളിഞ്ഞ ആകാശവും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

മാർച്ച് 26 ബുധനാഴ്ച ബാംഗ്ലൂരിൽ കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: weather update bangalore rain
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+