Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ:ബാംഗ്ലൂരിൽ ഇന്ന് യെല്ലോ അലര്‍ട്ട്, കനത്ത മഴ മുന്നറിയിപ്പ്.. വരും ദിവസങ്ങളിലും മഴ തുടരും

ബെംഗളൂരു കാലാവസ്ഥ:ബാംഗ്ലൂരിൽ ഇന്ന് യെല്ലോ അലര്‍ട്ട്, കനത്ത മഴ മുന്നറിയിപ്പ്.. വരും ദിവസങ്ങളിലും മഴ തുടരും

ബെംഗളൂരു നിവാസികൾ ഏറെ ആശ്വാസത്തോടെ ഉണർന്ന ഒരു ദിവസമാണിന്ന്. ചൂട് കുറഞ്ഞ അന്തരീക്ഷവും മേഘാവൃതമായ ആകാശവും തണുത്ത കാറ്റും ഒക്കെയായി ഒരു നല്ല മഴയ്ക്കുള്ള കെട്ടും മട്ടുമാണ് ഇന്ന് ബാംഗ്ലൂർ നഗരത്തിന്. മഴ പെയ്ത് താപനില കുറഞ്ഞ, സുഖകരമായ ഒരു ദിവസമാണ് ഇന്ന് ബെംഗളൂരു പ്രതീക്ഷിക്കുന്നത്,.

Yellow Alert in Bangalore Heavy Rainfall Today

ഇന്ന് ബാംഗ്ലൂരിൽ രാവിലെ 21 ഡിഗ്രിയും ഉച്ചകഴിഞ്ഞ് പരനാവധി 32 ഡിഗ്രി വരെയും താനില അനുഭവപ്പെടും. രാവിലെ ബെംഗളൂരുവിന്‍റെ പലയിടങ്ങളിലും നേരിയ മഴ അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം വരെ ഇതു തുടരുവാനുള്ള സാധ്യതയുമുണ്ട്. എന്തായാലും, കാലാവസ്ഥാ വ്യതിയാനം ബെംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും താപനില ഗണ്യമായി കുറയ്ക്കുമെന്ന് ഐഎംഡി അറിയിച്ചു.

രാവിലെ 7:20 വരെ സദാശിവനഗറിലും ശേഷാദ്രിപുരത്തും മല്ലേശ്വരം, ജലഹള്ളി, മതിക്കെരെ, പീനിയ, ആർ.ടി. നഗർ, മഹാലക്ഷ്മി ലേഔട്ട്, നന്ദിനി ലേഔട്ട് എന്നിവിടങ്ങളിലും മഴ പെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‌ട്ട് ചെയ്തു.

ബെംഗളൂരു കൂടാതെ, മംഗലാപുരം ഉൾപ്പെടെ കർണ്ണാടകയുടെ പല ഭാഗങ്ങളിലും ഇന്ന് മഴ പ്രവചനം കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുണ്ട്. വടക്കൻ ഉൾനാടൻ കർണാടകയിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം, ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടാതെ, സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

ഇന്ന് രാത്രി വൈകി വരെ ബെംഗളൂരു നഗരം ഉൾപ്പെടെ മലനാട്, തീരദേശ, മധ്യ, കല്യാണ കർണാടക, തെക്കൻ ഉൾനാടൻ കർണാടക മേഖലകളിൽ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മിതമായതോ തീവ്രമായതോ ആയ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന്
കർണ്ണാടക വെദർ തങ്ങളുടെ ട്വിറ്ററില് സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനം നടത്തിയിട്ടുണ്ട്.

ഈ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

ബാഗൽകോട്ട്, ബെലഗാവി, ബിദർ, ധാർവാഡ്, ഗദഗ്, ഹാവേരി, ബീജാപൂർ, ചിത്രദുർഗ, റായ്ച്ചൂർ, വിജയപുര, കോപ്പൽ, യാദ്ഗിരി, ബല്ലാരി, കലബുറഗി, വിജയനഗര എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ബെംഗളൂരുവിൽ മഴ തുടരും

ബാംഗ്ലൂരിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ് സൂചന നല്കിയിട്ടുണ്ട്
വ്യാഴാഴ്ച മുതൽ ഏപ്രിൽ 7 തിങ്കളാഴ്ച വരെ ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെയുള്ള മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച മഴ ശക്തമാകുമെന്നും നഗരത്തിലുടനീളം കൂടുതൽ വ്യാപകമായ മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ തിങ്കളാഴ്ച മഴ കുറഞ്ഞ് മൂടിയ കാലാവസ്ഥയ അനുഭവപ്പെട്ടേക്കാം.

തീരദേശ കർണ്ണാടക

ഏപ്രിൽ 3 വ്യാഴാഴ്ച - കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 4 വെള്ളിയാഴ്ച -കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 5 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 6 ഞായറാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 7 തിങ്കളാഴ്ച- കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കര്‍ണ്ണാടക

ഏപ്രിൽ 3 വ്യാഴാഴ്ച - കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 4 വെള്ളിയാഴ്ച -കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 5 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 6 ഞായറാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 7 തിങ്കളാഴ്ച- കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കര്‍ണ്ണാടക

ഏപ്രിൽ 3 വ്യാഴാഴ്ച - കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 4 വെള്ളിയാഴ്ച -കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 5 ശനിയാഴ്ച - കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 6 ഞായറാഴ്ച - കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 7 തിങ്കളാഴ്ച- കനത്ത മഴ, ഇടി, മിന്നൽ, ആലിപ്പഴ വർഷം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+