Search
  • Follow NativePlanet
Share
» »വന്ദേ ഭാരതും ഗതിമാനും ഇനി പറക്കും; ഡൽഹി-ആഗ്ര റൂട്ടിൽ വേഗത 160 കി.മീയിലേക്ക് ഉയർത്താൻ നീക്കം

വന്ദേ ഭാരതും ഗതിമാനും ഇനി പറക്കും; ഡൽഹി-ആഗ്ര റൂട്ടിൽ വേഗത 160 കി.മീയിലേക്ക് ഉയർത്താൻ നീക്കം

ഡൽഹി-ആഗ്ര റൂട്ടിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി പുനഃസ്ഥാപിക്കാൻ നീക്കം. ഡൽഹി ഡിവിഷന്റെ ഇതുസംബന്ധിച്ച ഒരു നിർദ്ദേശം റെയിൽവേ ഫോറങ്ങളിൽ സജീവമായി പ്രചരിക്കുന്നുണ്ട്. ഗതിമാൻ എക്സ്പ്രസ്, ഭോപ്പാൽ ശതാബ്ദി, ചില പ്രമുഖ രാജ്ധാനി, വന്ദേ ഭാരത് സർവീസുകൾ എന്നിവയുടെ വേഗത കൂട്ടാനാണ് ശുപാർശ. പ്രചരിക്കുന്ന രേഖയ്ക്ക് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും, പാതയിൽ നടന്നു കൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഇതിന് വഴിയൊരുങ്ങിയേക്കും.

ട്രെയിൻ പ്രേമികൾ പങ്കുവെച്ച ഈ മെമ്മോയിൽ ഏതൊക്കെ ട്രെയിനുകളുടെ വേഗത കൂടുമെന്ന് വ്യക്തമാക്കുന്നുണ്ട്. 12049/50 ഗതിമാൻ, 20171/72, 22469/70 വന്ദേ ഭാരത് ട്രെയിനുകൾക്ക് 160 കിലോമീറ്ററും, ഭോപ്പാൽ ശതാബ്ദിക്ക് 150 കിലോമീറ്റർ വേഗതയുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇതൊരു നിർദ്ദേശം മാത്രമാണെന്നും പുതിയ സമയക്രമമല്ലെന്നും മനസ്സിലാക്കുക. സുരക്ഷാ അനുമതികൾ, ട്രാക്ക് പരിശോധന, ലോക്കോ പൈലറ്റുമാരുടെ പരിശീലനം, ഔദ്യോഗിക സർക്കുലർ എന്നിവ ലഭിച്ചാൽ മാത്രമേ വേഗത പുനഃസ്ഥാപിക്കാനാകൂ.

Delhi-Agra Train Speed Hike: Gatimaan and Vande Bharat to Run at 160 kmph Soon?

ഗതിമാനും ഭോപ്പാൽ ശതാബ്ദിക്കും 160 കി.മീ വേഗത: നിർദ്ദേശം വ്യക്തമാക്കുന്നത് എന്ത്?

'മിഷൻ റഫ്താർ' പദ്ധതിക്ക് കീഴിൽ ഡൽഹി-ആഗ്ര പാതയിലെ സജ്ജീകരണങ്ങൾ വേഗത്തിൽ മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി ഛാത്തയിലെ പുതിയ 2x25 kV ട്രാക്ഷൻ സബ്‌സ്റ്റേഷൻ സെപ്റ്റംബർ 7-ന് കമ്മീഷൻ ചെയ്തിരുന്നു. പാൽവാൾ-മഥുര റൂട്ടിലെ പ്രധാന നവീകരണ പ്രവർത്തനങ്ങൾ 2026 സെപ്റ്റംബർ 30-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങൾ ട്രെയിനുകൾക്ക് വേഗത്തിൽ ആക്‌സിലറേഷൻ നേടാനും ഉയർന്ന വേഗതയിൽ സുഗമമായി സർവീസ് നടത്താനും സഹായിക്കും.

രാജ്ധാനി, വന്ദേ ഭാരത് വേഗത കൂടുമ്പോൾ: യാത്രാസമയവും കണക്ഷൻ ട്രെയിനുകളും

ഡൽഹി-ഹൗറ റൂട്ടിൽ കവച് (Kavach) സുരക്ഷാ സംവിധാനം വേഗത്തിൽ നടപ്പിലാക്കി വരികയാണ്. തുണ്ഡ്‌ലയ്ക്ക് സമീപം 160 കി.മീ വേഗതയിലുള്ള ട്രയലുകളും നടന്നു കഴിഞ്ഞു. ഡൽഹി-ആഗ്ര പാതയിൽ വീണ്ടും 160 കി.മീ വേഗത കൈവരിച്ചാൽ, ഹസ്രത്ത് നിസാമുദ്ദീനിലേക്ക് എത്തുന്ന രാജ്ധാനി ട്രെയിനുകളുടെ സമയം ലാഭിക്കാനും തുടർന്നുള്ള കണക്ഷൻ ട്രെയിനുകൾ കൃത്യസമയത്ത് ലഭിക്കാനും സഹായിക്കും. വന്ദേ ഭാരത് സർവീസുകൾ കൂടുതൽ കൃത്യതയോടെ ഓടിക്കാനും ഇത് വഴിതുറക്കും. എങ്കിലും പുതിയ ടൈംടേബിളും അനുവദിച്ച വേഗപരിധിയും അനുസരിച്ചായിരിക്കും അന്തിമ സമയലാഭം.

അനുമതികൾ, കവച്, ട്രാക്ക് സുരക്ഷ: ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രാ സമയം കുറയുന്നത് പ്രതീക്ഷിക്കുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. ഓരോ പാതയിലെയും പരമാവധി അനുവദനീയ വേഗത വ്യക്തമാക്കുന്ന ഔദ്യോഗിക സർക്കുലർ പുറത്തുവരണം. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ (CRS) അനുമതി പത്രം പരിശോധിക്കണം. ഒപ്പം പുതുക്കിയ സമയക്രമമോ റിസർവേഷൻ ചാർട്ടുകളോ നിലവിൽ വന്നോ എന്ന് ഉറപ്പാക്കണം. ഇപ്പോൾ ഭൂരിഭാഗം പാതകളിലും 130 കി.മീ വേഗതയ്ക്കാണ് അനുമതിയുള്ളത്. അതേസമയം, ഡൽഹി-ഹൗറ, ഡൽഹി-മുംബൈ പാതകൾ 160 കി.മീ വേഗതയിലേക്ക് ഉയർത്താൻ സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

ഈ മെമ്മോ ഒരു സമയമാറ്റമായി കാണാതെ പുതിയ മാറ്റങ്ങളുടെ സൂചനയായി മാത്രം കരുതുക. വേഗതയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾക്ക് നോർത്തേൺ റെയിൽവേയുടെ പ്രഖ്യാപനങ്ങളും റിസർവേഷൻ സിസ്റ്റവും ശ്രദ്ധിക്കുക. അനുമതി ലഭിച്ചാലും യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതിന് മുൻപ് പരീക്ഷണ ഓട്ടങ്ങൾ ഉണ്ടായിരിക്കും. താജ്മഹൽ സന്ദർശിക്കുന്നവരും ദീർഘദൂര യാത്രക്കാരും വരുംദിവസങ്ങളിലെ റെയിൽവേ അപ്‌ഡേറ്റുകൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സർക്കുലർ പുറത്തുവന്നാൽ ഞങ്ങൾ അത് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: റെയിൽവേ
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+