ആപ്പിൾ വിളഞ്ഞു കിടക്കുന്ന കാന്തല്ലൂരിനെക്കുറിച്ച് കേട്ടിട്ടില്ലേ?? കാശ്മീരിൽ പോകാതെ തന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ സഞ്ചാരികളെത്തുന്ന നാട്. ലോകപ്രസിദ്ധമായ ചന്ദനത്തോട്ടങ്ങളുടെ അതേ കാന്തല്ലൂർ തന്നെ.
കേരളത്തിൻറെ കാശ്മീര്‍ എന്നു വിളിക്കപ്പെടുന്ന കാന്തല്ലൂർ ഇടുക്കി യാത്രകളിൽ ഏറ്റവും വ്യത്യസ്ത കാഴ്ചകളും യാത്രാനുഭവങ്ങളും നല്കുന്ന ഒരിടമാണ്. അങ്ങകലെ കോടമഞ്ഞ് പുതഞ്ഞു നിൽക്കുന്ന മലനിരകളും അവിടെ നിന്ന് മെല്ലെ ഒഴുകി താഴെവന്ന് ചേരുന്ന അരുവികളും ഒക്കെ ചേരുന്ന കാന്തല്ലൂർ മൂന്നാർ യാത്രയിൽ നിർബന്ധമായും സന്ദർശിക്കേണ്ട ഒരിടമാണ്.{image-kanthallurcover-

PC:Deepa Chandran2014
ഇതാ, ഏപ്രിൽ മാസം മൂന്നാറിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഒരു ദിവസം കാന്തല്ലൂരിലേക്കും കൂടി യാത്ര നീട്ടാം. എന്താണെന്നല്ലേ, കിടിലൻ ടൂറിസം ഫെസ്റ്റിവലുമായി കാന്തല്ലൂർ ഒരുങ്ങുകയാണ്. കാന്തല്ലൂരിലെ കേരള പഞ്ചായത്ത് വാര്‍ത്ത ചാനലും ഹോം സ്റ്റേ ആന്‍ഡ് റിസോര്‍ട്ട് അസോസിയേഷനും ഡ്രൈവേഴ്‌സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ഈ നാടിന്റെ ഇതുവരെ കാണാത്ത കാഴ്ചകളിലേക്കും ഇടങ്ങളിലേക്കും തുറക്കുന്ന വാതിൽ കൂടിയാണ്.

PC:Rameshng
ഏപ്രിൽ 14 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ചരിത്രയിടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും കുറഞ്ഞ നിരക്കിൽ കാണുവാനും ഈ നാടിന്‍റെ രുചി ആസ്വദിക്കുവാനും ഇവിടുത്തെ കൃഷിത്തോട്ടങ്ങളും പഴത്തോട്ടങ്ങളും സന്ദർശിക്കുവാനും ഒക്കെ കഴിയുന്ന തരത്തിലുള്ള മേളയാണിത്.
ചിന്നാർ, മറയൂർ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാന്തല്ലൂരിലേക്ക് പ്രത്യേക ടൂർ പാക്കേജുകൾ മാത്രമല്ല, പ്രദേശത്തെ അൻപതിലധികം വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ചരിത്രകാഴ്ചകളുള്ള മുനിയറകൾ, മറ്റു ശിലായുഗ കാഴ്ചകൾ, മറയൂർ ശർക്കര, വട്ടവട വെളുത്തുള്ളി, ശീതകാല പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, പഴങ്ങള്‍, തേൻ മുതലായവ വാങ്ങുന്നതിനും കാണുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
PC:Dhruvarahjs

കാന്തല്ലൂരിലെ താമസം അതും മികച്ച സൗകര്യത്തിൽ മരംകൊണ്ടു നിർമ്മിച്ചതും മണ്ണുകൊണ്ടു നിർമ്മിച്ചതും ആയ വീടുകളിലും ട്രീ ഹൗസ്, ഹോം സ്റ്റേ എന്നിവിടങ്ങളിലുമെല്ലാം ആയാണ് ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റ് സമയത്ത് കുറഞ്ഞ നിരക്കിൽ ഇത് സന്ദർശകർക്ക് ലഭ്യമാകും. ഇതിനോടൊപ്പം, ക്യാംപിങ്, ക്യാംപ് ഫയർ, ഓഫ് റോഡ് യാത്ര, ചന്ദനക്കാടുകളിലേക്കുള്ള യാത്ര, തുടങ്ങി വ്യത്യസ്തമായ പല യാത്രകളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഏപ്രിൽ 25-ാം തിയതി ഇവിടെ കാന്തല്ലൂർ വില്ലും സംഘടിപ്പിക്കുന്നുണ്ട്. ഇവിടുത്തെ എല്ലാ വീടുകളിലും അന്നേ ദിവസം ദീപം തെളിയിക്കുന്ന തരത്തിലാണ് കാന്തല്ലൂർ വില്ല് നടത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
