Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ നിന്ന് 2000 അധിക സർവീസുകൾ, സാധാരണ നിരക്കിൽ യാത്ര, കൂടുതൽ ബസുകളുമായി കെഎസ്ആർടിസി

ബെംഗളൂരുവിൽ നിന്ന് 2000 അധിക സർവീസുകൾ, സാധാരണ നിരക്കിൽ യാത്ര, കൂടുതൽ ബസുകളുമായി കെഎസ്ആർടിസി

ഉഗാദി- റംസാൻ യാത്രകൾ: ബെംഗളൂരുവിൽ യാത്രയുടെ തിരക്കിലാണ് എല്ലാവരും. ഉഗാദിയും റമാദാനും അടുത്തടുത്ത് വാരാന്ത്യത്തിനൊപ്പം വന്നോടെ നാട്ടിലേക്ക് പോകുന്നവരുടെയും എണ്ണം കൂടി. ശനിയാഴ്ചയാണ് ഇവിടെ യാത്രകൾക്കായി ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ഈ തിരക്ക് പരിഹരിക്കുവാൻ അധിക ബസ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കർണ്ണാടക കെഎസ്ആർടിസി.

റംസാന്‍, ഉഗാദി യാത്രാ തിരക്കുകൾക്ക് പരിഹാരമായി രണ്ടായിരം അധിക ബസ് സർവീസുകളാണ് കർണ്ണാടക ആർടിസി ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് 28 വെള്ളിയാഴ്ച തുടങ്ങിയ സ്പെഷ്യൽ സർവീസ് തിരക്കൊഴിയുന്ന ഞായറാഴ്ച വരെയുണ്ട്. ബെംഗളൂരുവില്‍ നിന്ന് കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടാതെ, സമീപ സംസ്ഥാനങ്ങളിലേക്കും അധിക ബസുകൾ സർവീസ് നടത്തും.

KSRTC Additional 2000 Bus Service From Bangalore To across Karnataka And Kerala

ബെംഗളൂരുവിലെ പ്രധാന ബസ് സ്റ്റേഷനുകളായ കെംപഗൗഡ ബസ് സ്റ്റേഷൻ, ശാന്തി നഗർ ബിഎംടിസി ബസ് സ്റ്റേഷൻ, മൈസൂരു റോഡ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ നിന്ന് കെ എസ് ആർ ടി സി ബസുകള്‍ വിവിധ റൂട്ടുകളിലേക്ക് പുറപ്പെടും. കൂടാതെ, മാർച്ച് 31 ന് വിവിധ സംസ്ഥാനങ്ങൾക്കുള്ളിലും സംസ്ഥാനാന്തര സ്ഥലങ്ങളിലും നിന്ന് ബെംഗളൂരുവിലേക്ക് റിട്ടേൺ സർവീസുകൾ ഉണ്ടാകും.

ധർമ്മസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമൊഗ്ഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂർ, കലബുറഗി, ബല്ലാരി, കൊപ്പൽ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെമ്പെഗൗഡ ബസ് സ്റ്റേഷനിൽ നിന്നും

മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വിരാജ്പേട്ട്, കുശാലനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്ക് മൈസൂരു റോഡ് ബസ് സ്റ്റേഷനിൽ നിന്നും ബസുകൾ സർവീസ് നടത്തും.
കേരളത്തിലെ , പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവയുൾപ്പെടെ, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും തമിഴ്നാട്ടിലെ മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ,ട്രിച്ചി എന്നിവിടങ്ങളിലേക്കും ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷനില്‍ നിന്നാവും ബസുകൾ പുറപ്പെടുക.

ടിക്കറ്റ് നിരക്കിൽ ഇളവ്

ഉത്സവ സീസണിൽ യാത്ര ചെയ്യുന്നവർക്കായി പ്രത്യേത ഇളവുകളും കർണ്ണാടക ആർടിസി ഒരുക്കിയിട്ടുണ്ട്. ഒറ്റ ഇടപാടിൽ നാലോ അതിലധികമോ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 5% കിഴിവും അതേസമയം റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് മടക്ക യാത്രാ നിരക്കിൽ 10% കിഴിവ് ലഭിക്കും.

നിരക്കിൽ വർധനവുമായി സ്വകാര്യ ബസുകൾ

അതേസമയം, ബെംഗളൂരുവിൽ നിന്ന് കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും അന്തർസംസ്ഥാന യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും വലിയ തിരിച്ചടിയായി ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്തി സ്വകാര്യ ബസുകൾ. ഇരട്ടിയിലധികം തുകയാണ് പല റൂട്ടുകളിലും ബസുകൾ ഈടാക്കുന്നത്. ഞായറാഴ്ചത്തെ ഉഗാദിയും തിങ്കളാഴ്ചത്തെ റംസാനും കൂടി വരുന്നതോടെ നീണ്ട അവധിയെടുത്ത് നാടു പിടിക്കാനുള്ള തിരക്കിലാണ് എല്ലാവരും.

വെള്ളിയാഴ്ച വൈകിട്ടു മുതലെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രാ തിരക്ക് പരിഹരിക്കാൻ കേരളാ ആർടിസി അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. റെയില്‍വേയുടെ നേതൃത്വത്തിൽ പല റൂട്ടുകളിലും സ്പെഷ്യൽ ട്രെയിൻ സര്‍വീസകളും ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ksrtc bangalore
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+