Nrityagram can be visited any time of the year.
മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലം നൃത്യഗ്രാമില് അത്ര തീവ്രമല്ല. പകല്‍സമയങ്ങളില്‍ 34 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയരാറില്ല.
പൊതുവേ 23 ഡിഗ്രി സെല്‍ഷ്യസ് വരെയെ ചൂട് അനുഭവപ്പെടാറുള്ളു. വേനല്‍ക്കാലത്ത് നല്ല തെളിഞ്ഞ അന്തരീക്ഷമായതിനാല്ത്തന്നെ ഒട്ടേറെ സന്ദര്‍ശകര്‍ ഇക്കാലത്ത്
നൃത്യഗ്രാമില് എത്താറുണ്ട്.
ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് മഴയുണ്ടാകാറുള്ളത്. ചിലസമയങ്ങളില്‍ ഇവിടെ ശക്തമായ മഴ ലഭിയ്ക്കാറുണ്ട്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെ നീളുന്ന ശീതകാലവും നൃത്യഗ്രാം സന്ദര്‍ശനത്തിന് പറ്റിയ സമയമാണ്. ഈ സമയത്തും ഇവിടെ മനോഹരമായ കാലാവസ്ഥയാണ്
ഉണ്ടാകാറുള്ളത്.