വിമാനമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ജഗ്ഗല്‍ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. നൂര്‍പുറില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണിത്. ചണ്ഡിഗഡ്, അമൃത്സര്‍, ജമ്മു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് നൂര്‍പുറിന് അടുത്തുള്ള മറ്റ് എയര്‍ ബേസുകള്‍. എല്ലായിടത്തേയ്ക്ക് 200 കിലോമീറ്ററിലധികം ദൂരമുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികളില്‍ നൂര്‍പുറിലെത്താം.