Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നൂര്‍പുര്‍

നൂര്‍ജഹാന്‍ മോഹിച്ച നൂര്‍പുര്‍

8

ഹിമാചല്‍ പ്രദേശിലെ കന്‍ഗ്ര ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചെറുനഗരമാണ് നൂര്‍പുര്‍. സമുദ്രനിരപ്പില്‍ നിന്നും 643 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നൂര്‍പുറിന്റെ പഴയപേര് ധമേരിയെന്നായിരുന്നു. പിന്നീട് റാണി നൂര്‍ജഹാന്റെ പേരില്‍ സ്ഥലം അറിയപ്പെടാന്‍ തുടങ്ങുകയാണുണ്ടായത്.

മുമ്പ് പത്താനിയ വംശത്തിന്റെ ഭരണത്തിന്‍കീഴിലായിരുന്നു ഈ പ്രദേശം ഏതാണ്ട് 800 വര്‍ഷക്കാലം ചന്ദ്രവന്‍ശി രജപുത്തരിലെ തന്‍വര്‍ വിഭാഗക്കാരാണ് ഈ സ്ഥലം ഭരിച്ചിരുന്നത്. ഇക്കാലത്ത് പത്താന്‍കോട്ട് നഗരമായിരുന്നുവത്രേ ഈ സ്ഥലത്തിന്റെ തലസ്ഥാനം.

ഒരിക്കല്‍ രാജ്ഞി നൂര്‍ജഹാന്‍ ഈ സ്ഥലം സന്ദര്‍ശിയ്ക്കുകയുണ്ടായത്രേ ഇവിടുത്തെ പ്രകൃതിഭംഗിയില്‍ മനംമയങ്ങിയ രാജ്ഞി ഇവിടെ തനിയ്ക്കായൊരു കൊട്ടാരം പണിയാന്‍ തീരുമാനിച്ചു. അക്കാലത്ത് രാജ ജഗത് സിങ് പത്താനിയ ആയിരുന്നു അവിടം ഭരിച്ചിരുന്നത്. മുഗളന്മാര്‍ തന്റെ അധികാരപരിധിയില്‍ വന്ന് കൊട്ടാരം പണിയുന്നതിനോട് രാജാവിന് താല്‍പര്യമില്ലായിരുന്നുവത്രേ. അങ്ങനെ രാജാവ് രാജ്ഞിയെ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി നൂര്‍പുറിലെ കാലാവസ്ഥ ഗോയിറ്റര്‍ ഉണ്ടാക്കുമെന്നൊരു കള്ളപ്രചാരണം തൊടുത്തുവിട്ടു. ഇതറിഞ്ഞ രാജ്ഞി കൊട്ടാരം പണിയാനുള്ള മോഹം ഉപേക്ഷിയ്ക്കുകയും ചെയ്തു. പിന്നീട് രാജാവ് 1622ല്‍ രാജ്ഞിയ്ക്കു ഈ സ്ഥലത്തോട് തോന്നിയ പ്രണയത്തെ കണക്കാക്കി സ്ഥലത്തിന് അവരുടെ പേരിടുകയായിരുന്നു.

നൂര്‍പുറിലെത്തിക്കഴിയുമ്പോള്‍ ആര്‍ക്കും മനസ്സിലാകും രാജ്ഞിയ്ക്ക് ഇങ്ങനെയൊരു മോഹം ഉണ്ടായതിന്റെ കാരണം, ആര്‍ക്കും തോന്നിപ്പോകും അവിടെ സ്വ്തമായൊരു വീട് വേണമെന്ന്, അത്രയ്ക്ക് മനോഹരമാണ് അവിടുത്തെ പ്രകൃതി. മാമ്പഴം, ഓറഞ്ച്, ലിച്ചി, നെല്ലി എന്നിവയെല്ലാം സമൃദ്ധമായി വളരുന്ന മണ്ണാണ് നൂര്‍പുറിലേത്. കോഴിവളര്‍ത്തലാണ് ഇവിടുത്തെ മറ്റൊരു പ്രധാന ജീവിതോപാധി. സില്‍ക്ക് തുണിത്തരങ്ങളും പശ്മിന ഷോളുകളും എല്ലാം നൂര്‍പുറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സാധനങ്ങളാണ്.

നാഗിനി മാത ക്ഷേത്രം, ബ്രിജി രാജ് സ്വാമി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. പത്താം നൂറ്റാണ്ടില്‍ പണിത നൂര്‍പുര്‍ കോട്ടയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഏറെഭാഗങ്ങളും നശിച്ചുപോയിട്ടുണ്ടെങ്കിലും അവശേഷിക്കുന്നഭാഗങ്ങള്‍ മനോഹരമാണ്.

കന്‍ഗ്ര ജില്ലയിലെ ഗഗ്ഗല്‍ ആണ് നൂര്‍പുറിന് അടുത്തുള്ള വിമാനത്താവളം. അമൃത്സര്‍, ചണ്ഡിഗഡ്, ജമ്മു എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുണ്ട്. തീവണ്ടിയിലാണ് യാത്രയെങ്കില്‍ പത്താന്‍കോട്ട് റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. കന്‍ഗ്രയില്‍ നിന്നും 90 കിലോമീറ്ററുണ്ട് റെയില്‍വേസ്‌റ്റേഷനിലേയ്ക്ക്. റോഡുമാര്‍ഗ്ഗവും സുഖകരമായി കന്‍ഗ്രയില്‍ എത്തിച്ചേരാം. ധര്‍മ്മശാല, പലംപൂര്‍, പത്താന്‍കോട്ട്, ജമ്മു, അമൃത്സര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.

വര്‍ഷത്തില്‍ ഏതാണ്ട് എല്ലാകാലത്തും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണിത്. പക്ഷേ ശീതകാലത്തെ തണുപ്പ് സഹിയ്ക്കുക അല്‍പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. സെപ്റ്റംബറിനും ജൂണിനും ഇടയിലുള്ള കാലമാണ് നൂര്‍പുര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

നൂര്‍പുര്‍ പ്രശസ്തമാക്കുന്നത്

നൂര്‍പുര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നൂര്‍പുര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നൂര്‍പുര്‍

  • റോഡ് മാര്‍ഗം
    ധര്‍മ്മശാല, പലംപൂര്‍, പത്താന്‍കോട്ട്, ജമ്മു, അമൃത്സര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം നൂര്‍പുറിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. സ്വകാര്യബസുകളും സര്‍ക്കാര്‍ ബസുകളും ഇക്കൂട്ടത്തിലുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പത്താന്‍കോട്ട് റെയില്‍വേ സ്‌റ്റേഷനാണ് നൂര്‍പുറിന് അടുത്തുള്ള ബ്രോഡ് ഗേജ് റെയില്‍ സ്‌റ്റേഷന്‍. ഇവിടേയ്ക്ക 24 കിലോമീറ്ററാണ് ദൂരം. സ്‌റ്റേഷനില്‍ നിന്നും ടാക്‌സിയിലോ ബസിലോ നൂര്‍പുറിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ജഗ്ഗല്‍ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. നൂര്‍പുറില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണിത്. ചണ്ഡിഗഡ്, അമൃത്സര്‍, ജമ്മു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് നൂര്‍പുറിന് അടുത്തുള്ള മറ്റ് എയര്‍ ബേസുകള്‍. എല്ലായിടത്തേയ്ക്ക് 200 കിലോമീറ്ററിലധികം ദൂരമുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികളില്‍ നൂര്‍പുറിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue