Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൂര്‍പുര്‍ » കാലാവസ്ഥ

നൂര്‍പുര്‍ കാലാവസ്ഥ

സെപറ്റംബറിനും മാര്‍ച്ചിനും ഇടയിലുള്ള കാലമാണ് നൂര്‍പുര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. വേനല്‍ക്കാലമാണ് ട്രക്കിങ്ങിനും മറ്റും നല്ലത്. മഞ്ഞുകാലം അനുഭവിയ്ക്കണമെന്നുള്ളവര്‍ക്ക് ഡിസംബര്‍-ഫെബ്രുവരി കാലം തിരഞ്ഞെടുക്കാവുന്നതാണ്, പക്ഷേ കമ്പിളി വസ്ത്രങ്ങള്‍ കരുതണമെന്നുമാത്രം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് നൂര്‍പുറിലെ വേനല്‍. ഇക്കാലത്ത് ഇവിടുത്തെ കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്. ട്രക്കിങ്ങിനും സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാനുമെല്ലാം ഈ കാലം അനുയോജ്യമാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ശക്തമായ മഴലഭിയ്ക്കുന്ന പ്രദേശമാണിത്. ഇക്കാലത്ത് നൂര്‍പുര്‍ സന്ദര്‍ശിയ്ക്കുകയാണെങ്കില്‍ത്തന്നെ മഴക്കോട്ടുകളും മറ്റും കരുതണം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഇക്കാലത്ത് കടുത്ത തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നത്. താപനില 4ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. മഞ്ഞുവീഴ്ചകാരണം പലപ്പോഴും അന്തരീക്ഷത്തില്‍ മങ്ങലുണ്ടാവുക പതിവാണ്, ഇത് യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. പല റോഡുകളും അടച്ചിടുകയും ചെയ്യും.