Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഓള്‍ഡ് ഗോവ » ആകര്‍ഷണങ്ങള് » സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്

സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്, ഓള്‍ഡ് ഗോവ

24

നിര്‍മാണം നടന്ന കാലം വെച്ച് നോക്കുമ്പോള്‍ അക്കാലത്തെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായിരുന്നത്രേ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്. നാശത്തിന്റെ വക്കിലെത്തിനില്‍ക്കുകയാണ് ഈ കൂറ്റന്‍ പള്ളി ഇന്ന്. സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് എന്നാല്‍ ഇന്ന് ഏതാണ്ട് 46 മീറ്റര്‍ ഉയരത്തിലുള്ള ഒരുഗോപുരം മാത്രമാണ്. ഹോളി ഹില്‍ എന്നറിയപ്പെടുന്ന ഓള്‍ഡ് ഗോവയിലെ ഒരു കുന്നിന്‍പുറത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ചരിത്രപരവും നിര്‍മിതിപരവുമായ പ്രത്യേകതകളുള്ള സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് എല്ലാക്കാലത്തും നിരവധി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു.

ചരിത്രംപന്ത്രണ്ട് അഗസ്തിനീയസ്സുമാര്‍ ചേര്‍ന്നാണ് സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് നിര്‍മിച്ചത് എന്നാണ് വിശ്വാസം. സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചിനൊപ്പം ഒരു പ്രത്യേക കോണ്‍വെന്റ് കെട്ടിടവും അവര്‍ നിര്‍മിച്ചു. മനോഹരമായ ഒരു ഗോപുരമണിയായിരുന്നു സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചിന്റെ പ്രത്യേകത. നാല് അള്‍ത്താരയും എട്ട് ചാപ്പലുകളും കോണ്‍വെന്റും അടങ്ങിയതായിരുന്നു സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്. മുന്‍വശവും കൂറ്റന്‍ ഗോപുരവും മാത്രമാണ് സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചിന്റെ ഇന്ന് അവശേഷിച്ചിരിക്കുന്ന പ്രസക്ത ഭാഗങ്ങള്‍. എന്നിരിക്കിലും ഇപ്പോഴും ആയിരക്കണക്കിന് സഞ്ചാരികളെ ഈ പള്ളി ആകര്‍ഷിക്കുന്നുണ്ട് ഓരോ വര്‍ഷവും.

സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചിലെത്താന്‍

തെക്കന്‍ ഗോവയിലാണ് സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. പനജി, വാസ്‌കോ, മര്‍ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബസ്സ്, കാബ്, ഓട്ടോറിക്ഷ തുടങ്ങിയ മാര്‍ഗങ്ങളില്‍ എളുപ്പത്തില്‍ ഇവിടെയെത്താം. വടക്കന്‍ ഗോവയില്‍ ക്യാംപ് ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്ക് ബാഗ, കണ്‌ഡോലിം, കലാന്‍ഗുട്ട് എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് വാഹനങ്ങള്‍ ലഭിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City