സ്വാതന്ത്രസമരസേനാനിയായ ചന്ദ്രശേഖര്‍ ആസാദിന്റെ പേരിലാണ് ഈ ചരിത്രസ്മാരകം. ആസാദിന്റെ ജീവിതത്തിലെ നിരവധി കാര്യങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നാല് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെ നിന്നും ഓര്‍ച്ചയിലേക്ക്. ചന്ദ്രശേഖര്‍ ആസാദിന്റെ പൂര്‍ണകായ വെങ്കല പ്രതിമ ഇവിടെയുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഇത് അനാച്ഛാദനം ചെയ്തത്. ഓര്‍ച്ചയിലെ ടൂറിസം കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്.



Click it and Unblock the Notifications