സുഖകരമായ അന്തരീക്ഷ താപനില പ്രധാനം ചെയ്യുന്ന ശൈത്യകാലമാണ് പാകുര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. കനംകുറഞ്ഞ കമ്പിളി വസ്ത്രങ്ങള്‍ ഈ സമയത്ത് കൂടെ കരുതുന്നത് നന്നായിരിക്കും.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ പാകുറിലെ വേനല്‍കാലമാണ്. താപമാപിനിയിലെ മെര്‍ക്കുറിയുടെ സൂചിക വേനലില്‍ 46 ഡിഗ്രി സെല്‍ഷ്യസില്‍ വരെ എത്തിനില്‍ക്കാം. പകല്‍സമയങ്ങളിലെ ചൂട് വളരെ അപൂര്‍വ്വമായേ 35 ഡിഗ്രി സെല്‍ഷ്യസിലും താഴെ വരാറുള്ളു. സമ്മറില്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ അപാകതയൊന്നുമില്ല. കനംകുറഞ്ഞ പരുത്തിവസ്ത്രങ്ങളാണ് ഉപയോഗിക്കാന്‍ നല്ലത്.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പാകുറില്‍ മഴക്കാലമാണ്. തീക്ഷ്ണമായ ചൂടിന് ശമനമുണ്ടാകുമെങ്കിലും മഴക്കാലത്ത് ആര്‍ദ്രത കൂടുതലായിരിക്കും. ഇതിനെ തുടര്‍ന്ന് വരുന്ന കാലാവസ്ഥ തീര്‍ത്തും സുഖദായകമാണ്.
മിതമായ കാലാവസ്ഥയാണ് ശൈത്യകാലങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പാകുറില്‍ അനുഭവപ്പെടുക. അന്തരീക്ഷ താപനില ശരാശരി 9 ഡിഗ്രിക്കും 20 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. കനംകുറഞ്ഞ വിന്റര്‍ വസ്ത്രങ്ങള്‍ കൂടെ കരുതുന്നത് നന്നായിരിക്കും.