Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാകുര്‍

പാകുര്‍ - ബീഡിക്കഥ പറയുന്ന പാകുര്‍

8

ബീഡി നിര്‍മ്മാണം സര്‍ക്കാരിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗമായ ഒരു ജില്ലയുണ്ട് ഝാര്‍ഖണ്ഡില്‍ , പാകുര്‍ . സാഹിബ് ഗഞ്ച് ജില്ലയുടെ ഉപനഗരമായി കഴിഞ്ഞിരുന്ന ഈ പ്രദേശം 1994 ലാണ് ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്. ഒരു കാലത്ത് നിബിഢവനങ്ങള്‍ തിങ്ങിവിങ്ങിയിരുന്ന ജില്ലയായിരുന്നു ഇത്. ഇന്ന് അതിന്റെ വനസമ്പത്ത് ഏറെയും കൈമോശം വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ നടമാടുന്ന  വന്‍തോതിലുള്ള വനനശീകരണം വിലമതിക്കാനാവാത്ത വൃക്ഷസമ്പത്തിനെ വല്ലാതെ ക്ഷയിപ്പിച്ചു. ഔഷധസസ്യങ്ങളായ സര്‍പഗന്ധി, റായ്ഗമി അഥവാ ധാമി, കസ് വ, ചിര്‍ യാത എന്നിവ മരുന്നിന് പോലും എടുക്കാനില്ലാതെ നാമാവശേഷമായി.

ബാന്‍സ് ലോയി, ടോരി, ബ്രാഹ്മണി എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് നദികള്‍ ഈ ജില്ലയിലുണ്ട്. ബാന്‍സ് ലോയിയും ടോരിയും ജില്ലയുടെ മധ്യഭാഗത്തൂടെയും ബ്രാഹ്മണി നദി തെക്ക് ഭാഗത്ത് കൂടിയുമാണ് ഒഴുകുന്നത്. പാകുര്‍ ജില്ലയുടെ വടക്ക് സാഹിബ് ഗഞ്ചും തെക്ക് പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയും അതിരിടുന്നു. മുര്‍ഷിദാബാദും ബിര്‍ഭൂം ജില്ലയുടെ ഏതാനും ഭാഗങ്ങളുമാണ് ഇതിന്റെ കിഴക്ക്. ദു മ്ക, ഗോട്ട ജില്ലകള്‍ പടിഞ്ഞാറ് ഭാഗങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു.

പാകുറിന്റെ ചരിത്രം.

വളരെ ദുര്‍ലഭമായ ആധികാരിക രേഖകളേ ഈ പ്രദേശത്തിന്റെ പൂര്‍വ്വ, മധ്യകാല യുഗത്തെ കുറിച്ച് ലഭിച്ചിട്ടുള്ളു. പാകുര്‍രാജ്, മഹേഷ്പുര്‍ രാജ് എന്നീ പേരുകളിലുള്ള രണ്ട് ജനപ്രതിനിധികളാണ് ഇവിടെ നിലനിന്നിരുന്നത്. ഈ പര്‍വ്വതമേഖലയുടെ പരിപാലനവും വികാസവും മുഗള്‍ഭരണത്തിന് കീഴിലുള്ള ഈ രണ്ട് ഭൂജന്മിമാര്‍ക്കായിരുന്നു. ബംഗാള്‍ നവാബും ഫ്രഞ്ച്സേനയും ചേര്‍ന്ന സഖ്യശക്തിയെ പ്ലാസിയുദ്ധത്തില്‍ പരാജയപ്പെടുത്തിയ ഈസ്റ്റിന്ത്യാകമ്പനിയുടെ സൈന്യം പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ല അധീനതയിലാക്കി. അര്‍ബുദത്തിന്റെ കോശങ്ങള്‍ വ്യാപിക്കുന്നത് പോലെ ബംഗാളില്‍ നിന്ന് അധീശത്വം പാകുറിലേക്കും കടന്ന്കയറി.

ക്യാപ്ടന്‍ ബറൂണി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഇവിടത്തെ ആദിമവംശജരായ ഗിരിജനങ്ങളെ കീഴടക്കാനുള്ള തന്ത്രം മെനഞ്ഞത്. പൊതുധാരയില്‍ നിന്ന് വേറിട്ട് അവരുടേതായ ജീവിതശൈലിയാണ് ഈ ഗിരിജനങ്ങള്‍ അനുഷ്ടിച്ച്പോന്നിരുന്നതെങ്കിലും രാജ്മഹല്‍ കുന്നിലുള്ള സന്താന്‍ ഗോത്രക്കാര്‍ക്കായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തും ഈ മേഖലയുടെ തന്ത്രപ്രധാനമായ ആധിപത്യം. സന്താന്‍ ഗോത്രത്തിലെ വീരന്മാരായ സിദ്ധു, കാനു ഛാന്ത്, ഭൈരവ് എന്നിവരെ എക്കാലവും ഇന്ത്യാചരിത്രം കൃതജ്ഞതയോടെ സ്മരിക്കും. ഇവരുടെ അനശ്വരമായ ശേഷിപ്പുകള്‍ സന്താന്‍ പര്‍ഗാന മേഖലയില്‍ പലയിടത്തും കാണാം.

പാകുറിനകത്തും ചുറ്റുവട്ടത്തുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

ആത്മീയഭിക്ഷുക്കളെയും സാഹസികപ്രേമികളെയും ഒരുപോലെ അമൃതൂട്ടുന്ന ചില സവിശേഷ സ്ഥലങ്ങള്‍ പാകുറിലുണ്ട്. ഇവിടെയുള്ള സിദ്ധു കന്‍ഹ പാര്‍ക്കും നിത്യകാളി മന്ദിരവും കാണാന്‍ സന്ദര്‍ശകര്‍ ഒരു കാരണവശാലും മറക്കാറില്ല. ധര്‍നി പഹാടും ചൂട് വെള്ളത്തിന്റെ അരുവിയും വേറിട്ട കാഴ്ചാവിസ്മയങ്ങളാണ്. ഈ അരുവിയില്‍ സന്ദര്‍ശകര്‍ പുണ്യസ്നാനം ചെയ്യാറുമുണ്ട്.

പാകുര്‍ പ്രശസ്തമാക്കുന്നത്

പാകുര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാകുര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പാകുര്‍

  • റോഡ് മാര്‍ഗം
    സഞ്ചാരത്തിനായി ടാക്സികളും ബസ്സും തിരഞ്ഞെടുക്കാനുള്ള സാവകാശം യാത്രക്കാര്‍ക്കുണ്ട്. ഇവയിലേതെങ്കിലും വാഹനത്തിലേറി പാകുറിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വിപുലമായ റെയില്‍വേ ശൃംഗലകളുള്ള പാകുര്‍ ജംങ്ഷനില്‍ നിന്ന് കൊല്‍ക്കൊത്ത, റാഞ്ചി, ദിബ്രുഘര്‍ , ഗുവാഹട്ടി, വാരാണസി എന്നിവിടങ്ങളിലേക്ക് നിശ്ചിത ഇടവേളകളില്‍ ട്രെയിനുകളുണ്ട്. ഇവിടത്തുകാരുടെ പൊതുവായ യാത്രാമാധ്യമം എന്ന നിലയ്ക്ക് മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്താല്‍ ക്ലേശങ്ങളില്ലാതെ യാത്രചെയ്യാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തലസ്ഥാനമായ റാഞ്ചിയിലെ വിമാനത്താവളമാണ് സംസ്ഥാനത്തിനൊട്ടാകെയുള്ള ഏക വ്യോമതാവളം. ഇതൊരു ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ്. എങ്കിലും മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കൊത്ത എന്നീ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് തുടര്‍ച്ചയായി ഫ്ലൈറ്റുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ടാക്സികള്‍ മുഖേന പാകുറിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri

Near by City