Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഴനി » കാലാവസ്ഥ

പഴനി കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ്‌ പഴനി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായത്‌. കാലാവസ്ഥ വളരെ തെളിഞ്ഞതായിരിക്കും ഇക്കാലയളവില്‍ പുറമെ തൈപൂയം, പൊങ്കല്‍, ദീപാവലി തുടങ്ങി വിവിധ ആഘോഷങ്ങള്‍ക്കായി നഗരം ഒരുങ്ങിയിരിക്കുന്ന സമയം കൂടിയാണിത്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ പഴനിയിലെ വേനല്‍ക്കാലം. വളരെ ചൂട്‌ കൂടിയ കാലാവസ്ഥയാണ്‌ ഇക്കാലയളവില്‍ ഇവിടെ. 25 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്‌ക്കായിരിക്കും ഇക്കാലയളവിലെ താപനില. വേനല്‍ക്കാലത്ത്‌ പളനി സന്ദര്‍ശം അത്ര ആസ്വാദ്യകരമായിരിക്കില്ല.

മഴക്കാലം

ശരാശരി മഴയായിരിക്കും മഴക്കാലത്ത്‌ പഴനിയില്‍ ഉണ്ടാകുന്നത്‌. നല്ല കാററും ഉണ്ടായിരിക്കും. ജൂലൈ മുതല്‍ സെപ്‌തംബര്‍ വരെയാണ്‌ പഴനിയിലെ കാലവര്‍ഷം. വര്‍ഷകാലം തുടങ്ങുന്നതോടെ താപനില കുറയും. കാലവര്‍ഷം കഴിയുന്നതോടെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപെടുക.

ശീതകാലം

ശൈത്യകാലത്ത്‌ പഴനിയിലെ കാലാവസ്ഥ വളരെ തെളിഞ്ഞതായിരിക്കും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. ഇക്കാലയളവില്‍ 21 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ്‌ വരെയായിരിക്കും താപനില. ഉത്സവ കാലം കൂടിയായതിനാല്‍ പളനി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമാണിത്‌.