മഴക്കാലമാണ് പാലന്‍പൂര്‍ ചുറ്റിക്കാണാന്‍ അനുയോജ്യമായ സമയം
വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് പലന്‍പൂര്‍. അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടുതലായതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് പലന്‍പൂര്‍ ചുറ്റിക്കാണുക അത്ര സുഖകരമായ കാര്യമല്ല. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടുത്തെ വേനല്‍. ഇക്കാലത്ത് അന്തരീക്ഷതാപം 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.
പരിമിതമായ രീതിയില്‍ മഴലഭിയ്ക്കുന്ന സ്ഥലമാണിത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം,ഇക്കാലത്ത് താപനിലയില്‍ വലിയ മാറ്റം വരാറുണ്ട്.
പലന്‍പൂരിലെ ശീതകാലം കടുത്തതാണ്. വേനലില്‍ ചൂട് കൂടുന്ന പോലെതന്നെ ശൈത്യത്തില്‍ ഇവിടെകടുത്ത തണുപ്പാണ് അനുഭവപ്പെടുക. ഇക്കാലത്ത് താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. കൂടിയ താപനില പലപ്പോഴും 22 ഡിഗ്രി സെല്‍ഷ്യസായിരിക്കും. നവംബര്‍ മുതല്‍ ജനുവരി വരെയാണ് തണുപ്പുകാലം.