ഏറ്റവുമടുത്ത വിമാനത്താവളം ജോധ്പൂരാണ്.ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏതാണ്ട് എണ്‍പത് കിലോമീറ്ററുണ്ട് പാലിയിലേക്ക്.ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ജോധ്പൂരിലേക്ക് സ്ഥിരം വിമാനഗതാഗതമുണ്ട്. മാത്രമല്ല, മുംബൈ, ഉദയ്പൂര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ജോധ്പുരിലേക്ക് വിമാനഗതാഗതമുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പാലിയിലേക്ക് ടാക്‌സി സൗകര്യം ഉണ്ടായിരിയ്ക്കുന്നതാണ്.