Search
 • Follow NativePlanet
Share

തുണിവ്യവസായത്തിന് പേരുകേട്ട പാലി

14

രാജസ്ഥാനിലെ മാര്‍വാര്‍ ഭാഗത്തുള്ള ഒരു നഗരമാണ് പാലി. പാലി ജില്ലയിലാണ് ഈ നഗരം സ്ഥിതി ചെയുന്നത്. വ്യവസായനഗരം എന്നറിയപ്പെടുന്ന ഈ നഗരം, പേര് സൂചിപ്പിയ്ക്കുന്നപോലെതന്നെ തുണിവ്യവസായത്തിന്റെ കേന്ദ്രമാണ്.ബന്ദി നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന അനേകം സന്ദര്‍ശകകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ജോധ്പൂരില്‍ നിന്ന് ഏതാണ്ട് 72 കിലോമീറ്റര്‍ അകലെയുള്ള ഈ നഗരം ഒരു വാണീജ്യ കേന്ദ്രം കൂടിയാണ്.

പല്ലിക എന്നും പാല്ലി എന്നും പേരുകളിലാണ് ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നത്. പുരാതന കാലങ്ങളില്‍ ഇവിടെ ജീവിച്ചിരുന്ന പലിവാള്‍ ബ്രാഹ്മണരുടെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേരു ലഭിച്ചത്.അതിപുരാതനകാലം മുതലേ ഒരു വാണിജ്യനഗരമെന്ന ഖ്യാതി ഉണ്ടായിരുന്ന പാലി തുണിവ്യവസായത്തിന്റേയും ഇന്ന് മാര്‍ബിള്‍ വ്യവസായത്തിന്റേയും കേന്ദ്രമാണ്. വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിലെ പ്രധാന കവയിത്രിയും സന്ത് പ്രസ്ഥാനത്തിലെ പ്രമുഖ ഭക്തയുമായിരുന്ന മീരാഭായി ജനിച്ചത് ഈ നഗരത്തിനടുത്തുള്ള കുക്രി എന്ന ഗ്രാമത്തിലാണ്.

രാജസ്ഥാനിലെ ഏതൊരു സ്ഥലങ്ങളേയും പോലെ കോട്ടകള്‍, ഉദ്യാനങ്ങള്‍, മ്യൂസിയങ്ങള്‍, ജൈന ക്ഷേത്രങ്ങള്‍ എന്നിവയ്ക്ക് പേരു കേട്ടതാണ് പാലിയും. രാജസ്ഥാന്‍ വാസ്തുശില്‍പ്പരീതിയുടെ മകുടോദാഹരണമായ നവലഘ ക്ഷേത്രം മനോഹരമാണ്.പാലിയിലെ മറ്റു പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ പരശുറാം മഹാദേവ് ക്ഷേത്രം, ചാമുണ്ഡ മാതാ ക്ഷേത്രം, സോമനാഥ് ക്ഷേത്രം ഹടുണി റാടാ മഹാബീര്‍ സ്വാമി ക്ഷേത്രം എന്നിവയാണ്.

ഈ ക്ഷേത്രങ്ങള്‍ക്കൊപ്പം ബാംഗൂര്‍ മ്യൂസിയവും പാലിയിലെ പ്രധാനപ്പെട്ട ഒരു സന്ദര്‍ശകകേന്ദ്രമാണ്.നഗരത്തിലെ പഴയ ബസ് സ്‌റ്റോപ്പിനടുത്താണ് ഈ മ്യൂസിയം.പുരാതനമായ കരകൗശലവസ്തുക്കള്‍, നാണയങ്ങള്‍, രാജ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ അവിടെ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നു.മനോഹരമായ ലഖോതിയ ഉദ്യാനം പാലി നഗരത്തിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.പുരാതനമായ ഒരു ശിവക്ഷേത്രം ഈ ഉദ്യാനത്തിലുണ്ട്. അനേകം ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തുന്നു.

രാജസ്ഥാന്റെ തനതായ, ബാവ്‌രി എന്നറിയപ്പെടുന്ന പടിക്കിണറുകള്‍ പാലിയില്‍ അനേകമുണ്ട്.ഒരു ചെറിയ കുളത്തിന്റെയത്രയും വലിപ്പമുള്ള, ആഴമേറിയ കൃത്രിമ ജലാശയങ്ങളാണിവ. നാലു വശത്തുനിന്നും പല തട്ടുകളിലായി ഈ കിണറിന്റെ അടിയിലേക്ക് കൊത്തുപണികളോട് കൂടിയ അനേകം പടികളുണ്ടായിരിയ്ക്കും.മൈലാഞ്ചി വന്‍ തോതില്‍ കൃഷി ചെയ്യുന്ന സോജാത് എന്ന സ്ഥലം പാലിയ്ക്കടുത്താണ്.ഇതുകൂടാതെ നിംബു കാ നാഥ്, ആദിശ്വര്‍ ക്ഷേത്രം, സൂര്യ നാരായണ ക്ഷേത്രം എന്നി പ്രശസ്തമായ ക്ഷേത്രങ്ങളും പാലിയിലാണ്.

റോഡു മാര്‍ഗ്ഗവും, തീവണ്ടിയിലും വിമാനത്തിലും പാലിയില്‍ എത്തിച്ചേരാം.ഏറ്റവുമടുത്ത വിമാനത്താവളം ജോധ്പൂരിലാണുള്ളത്.ഡല്‍ഹി, ബെംഗലൂരു, കൊല്‍ക്കൊത്ത, മുംബൈ എന്നീ നഗരങ്ങളിലേയ്ക്ക് ഇവിടുന്ന് വിമാനഗതാഗതമുണ്ട്.പാലിയില്‍ റെയില്‍വേ സ്‌റ്റേഷനുമുണ്ട്.നാഷണല്‍ ഹൈവേ 111 പാലിയെ ബിലാസ്പൂറും അംബികാപൂരുമായി ബന്ധിപ്പിയ്ക്കുന്നു.ജോധ്പൂരില്‍ നിന്നും ഉദയ്പുരില്‍ നിന്നും പാലിയിലേയ്ക്ക് നേരിട്ട് ബസ് ഗതാഗതമുണ്ട്.

മരുപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കഠിനമായ ചൂടും വരള്‍ച്ചയും പാലിയുടെ പ്രത്യേകതകളാണ്.വേനല്‍ക്കാലത്ത് ചൂട് 46ഡിഗ്രി വരെയൊക്കെ ഉയര്‍ന്നതാകും.ശീതകാലമാണ് പാലിയിലേയ്ക്ക് യാത്രയ്ക്ക് പറ്റിയ സമയം.ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് സന്ദര്‍ശനത്തിനു പറ്റിയ സമയം.

പാലി പ്രശസ്തമാക്കുന്നത്

പാലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാലി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പാലി

 • റോഡ് മാര്‍ഗം
  അജ്മീര്‍, ജോധ്പൂര്‍, ജയ്പൂര്‍ തുടങ്ങി രാജസ്ഥാന്റെ മിക്ക പ്രമുഖ നഗരങ്ങളില്‍ നിന്നും രാജസ്ഥാന്‍ സംസ്ഥാന ഗതാഗത കോര്‍പ്പറേഷന്റെ വകയായി പാലിയിലേക്ക് ബസുഗതാഗതമുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഗുവാഹടി, ബിക്കാനെര്‍, ജോധ്പൂര്‍, ജയ്പൂര്‍, അജ്മീര്‍, പൂനെ, ബെംഗലൂരു, റണക്പുര്‍, ഡല്‍ഹി, മൈസൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങലിലേക്ക് പാലിയില്‍ നിന്ന് നേരിട്ട് തീവണ്ടികളുണ്ട്.തീവണ്ടിപ്പാളയത്തില്‍ നിന്ന് ടാക്‌സി സൗകര്യം എല്ലായ്‌പ്പോഴും ഉണ്ടായിരിയ്ക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഏറ്റവുമടുത്ത വിമാനത്താവളം ജോധ്പൂരാണ്.ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏതാണ്ട് എണ്‍പത് കിലോമീറ്ററുണ്ട് പാലിയിലേക്ക്.ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ജോധ്പൂരിലേക്ക് സ്ഥിരം വിമാനഗതാഗതമുണ്ട്. മാത്രമല്ല, മുംബൈ, ഉദയ്പൂര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ജോധ്പുരിലേക്ക് വിമാനഗതാഗതമുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പാലിയിലേക്ക് ടാക്‌സി സൗകര്യം ഉണ്ടായിരിയ്ക്കുന്നതാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Dec,Wed
Return On
08 Dec,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
07 Dec,Wed
Check Out
08 Dec,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
07 Dec,Wed
Return On
08 Dec,Thu