Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്യാല » കാലാവസ്ഥ

പട്യാല കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് പാട്യാല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കാലാവസ്ഥ പ്രസന്നവും സുഖദായകവുമായതിനാല്‍ കാഴ്ചകള്‍ കണ്ട് ചുറ്റിസഞ്ചരിക്കാന്‍ സൌക്കര്യമായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ചിലാണ് പാട്യാലയിലെ വേനല്‍കാലത്തിന് ആരംഭം കുറിക്കുന്നത്. ജൂണ്‍ വരെ അത് നിലനില്‍ക്കും. മെയ് മാസമാണ് ഏറ്റവും ചൂട് കൂടിയ മാസം. വേനലില്‍ പാട്യാലയിലെ പകല്‍ സമയത്തെ കൂടിയ താപനില 43 ഡിഗ്രി സെത്ഷ്യസും കുറഞ്ഞ താപനില ഏകദേശം 30 ഡിഗ്രി സെത്ഷ്യസുമാണ്. ഉയര്‍ന്ന താപനില കാരണമായി വേനല്‍കാലം പാട്യാല സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല,

മഴക്കാലം

ജൂലൈയിലാണ് പാട്യാലയിലെ മഴക്കാലം തുടങ്ങുന്നത്. ഒക്ടോബര്‍ വരെ അത് തുടരും. ചൂടില്‍ നിന്ന് രക്ഷപ്പെടും എന്നതിനൊപ്പം പ്രസന്നമായ കാലാവസ്ഥയും ഈ സമയത്ത് പാട്യാലയില്‍ അനുഭവപ്പെടും. ഈ സമയത്ത് ഇവിടെ കനത്ത മഴ പെയ്യുമെന്നതിനാല്‍ മണ്‍സൂണില്‍ പാട്യാല സന്ദര്‍ശിക്കുന്നവര്‍ കുടയോ റെയിന്‍ കോട്ടോ കൂടെ കരുതണം.

ശീതകാലം

(ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ) ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരി വരെ നീളുന്നതാണ് പാട്യാലയിലെ ശൈത്യകാലം. ഈ സമയത്തെ ഇവിടത്തെ കൂടിയ താപനില 25 ഡിഗ്രി സെത്ഷ്യസും കുറഞ്ഞ താപനില 5 ഡിഗ്രി സെത്ഷ്യസുമാണ്. പ്രസന്നവും സുഖദായകവുമായ വിന്ററിലെ കാലാവസ്ഥ പാട്യാല സന്ദര്‍ശനത്തിന് അനുയോജ്യമാണ്.