Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാവഗഢ് » കാലാവസ്ഥ

പാവഗഢ് കാലാവസ്ഥ

വേനല്‍ക്കാലം

പൊള്ളുന്ന വെയിലാണ് മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ പാവഗഢില്‍ അനുഭവപ്പെടുക. 24 ഡിഗ്രി സെല്‍ഷ്യസിനും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ ശരാശരി താപനില.

മഴക്കാലം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പാവഗഢിലെത്തുക ജൂണ്‍ മാസത്തിലാണ്. സെപ്റ്റംബര്‍ മാസത്തോടുകൂടി കാലവര്‍ഷം പിന്‍വാങ്ങുന്നു. പാവഗഢിലെ ചൂടിന്‍റെ കാഠിന്യം തെല്ലൊന്ന് കുറയ്ക്കാന്‍ മഴക്കാലത്തിന് കഴിയാറുണ്ട്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന മഞ്ഞുകാലത്ത് താപനില 11 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.