Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പീരുമേട് » കാലാവസ്ഥ

പീരുമേട് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് പീരുമേട്ടിലെ വേനല്‍ക്കാലം. ഇക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില 29 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞതാപനില 22 ഡിഗ്രി സെല്‍ഷ്യസും. കടുത്ത വേനല്‍ അനുഭവപ്പെടുന്ന സ്ഥലമല്ല പീരുമേട്. എപ്പോഴും ചെറിയ തണുപ്പെങ്കിലും ഇവിടെഅനുഭവപ്പെടും. വേനല്‍ക്കാലം പീരുമേട് യാത്ര പ്ലാന്‍ ചെയ്യാവുന്ന സമയമാണ്.

മഴക്കാലം

പീരുമേട്ടിലെ മഴക്കാലം ശക്തിയേറിയതാണ്, കനത്തമഴയ്‌ക്കൊപ്പം ശക്തിയേറിയ കാറ്റുണ്ടാവുന്നത് സാധാരണമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴയിഷ്ടമുള്ളവര്‍ക്ക് ഇക്കാലത്ത് പീരുമേട്ടിലേയ്ക്ക് യാത്രപോകാം. പക്ഷേ ട്രക്കിങ് പോലുള്ള വിനോദങ്ങള്‍ മഴക്കാലത്ത് സാധ്യമല്ല.

ശീതകാലം

നവംബറോടെയാണ് പീരുമേട്ടില്‍ ശീതകാലം തുടങ്ങുന്നത്. അല്‍പം തണുപ്പ് കൂടുതലുള്ള സ്ഥലമാണിത്. രാത്രികാലങ്ങളിലാണ് തണുപ്പ് കൂടുക. ശീതകാലത്ത് പകല്‍ സമയങ്ങളില്‍ കൂടിയ താപനില 18 ഡിഗ്രി സെല്‍ഷ്യസാണ്, കുറഞ്ഞതാവട്ടെ 12 ഡിഗ്രി സെല്‍ഷ്യസും. രാത്രികാലങ്ങളില്‍ തണുപ്പ് ഇതിലും കൂടും. ഇക്കാലത്ത് യാത്രചെയ്യുന്നവര്‍ തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്.