Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പെല്ലിംഗ് » കാലാവസ്ഥ

പെല്ലിംഗ് കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണെങ്കിലും മഴക്കാലത്തെ യാത്ര ചിലപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാക്കാനിടയുണ്ട്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം. പത്തുമുതല്‍ 28 ഡിഗ്രി വരെയാകും ഈ സമയം ഇവിടെ താപനില.  മെയിലാണ് താപനില അധികമാവുക. തണുപ്പുകാലത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഈ സമയത്തും ഉപയോഗിക്കാം.

മഴക്കാലം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ് ഇവിടെ മഴയെത്തിക്കുന്നത്. ജൂണ്‍ മുതലാണ് മഴ തുടങ്ങുക. ഒക്ടോബറില്‍ മഴ അവസാനിച്ച ശേഷമാണ് ടൂറിസ്റ്റ് സീസണ്‍ തുടങ്ങുക.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയം ചില ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി വരെ താഴാറുണ്ട്. 16 ഡിഗ്രി ആയിരിക്കും  ഉയര്‍ന്ന താപനില. സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം ഇതാണ്.