നാഗാലാന്‍ഡ് സന്ദര്‍ശിക്കുന്ന യാത്രികരുടെ പ്രിയ കേന്ദ്രങ്ങളില്‍ ഒന്നാണിത്. പെരെന് നഗരത്തിന്റെ തെക്കേയറ്റത്തായി സംസ്ഥാനത്തിന്റെ അതിര്‍ത്തിയെന്നോണം ഇവ നില കൊള്ളുന്നു. ന്സൗണ ഗ്രാമത്തിലാണിതിന്റെ സ്ഥാനം. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രദേശമാണിത്. മുന്‍കാലത്ത് നാഗ വര്‍ഗ്ഗക്കാരുടെ അതിര്‍ത്തി ദേശമായി ഇവ നില കൊണ്ടിരുന്നു. കുടാതെ ഈ ദേശത്തെ മറ്റു വര്‍ഗ്ഗക്കാരുമായി സമ്മേളിക്കുന്ന പ്രദേശം കൂടിയായിരുന്നു ഇവ. പെരെനില് നിന്നും 28 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.
ചുറ്റുമുള്ള കൊടുമുടികളും താഴ്വരയും മറ്റുമായി മനോഹരമായ കാഴ്ച്ചകളാണിവിടം യാത്രികര്‍ക്ക് സമ്മാനിക്കുനത്. അപൂര്‍വ്വയിനം സസ്യജാലങ്ങളുടെ ഒരു വലിയ നിര തന്നെ ഇവിടെ ദ്രിശ്യമാണ്. മറ്റു കൊടുമുടികളില്‍ നിന്ന് വേറിട്ട് തനതായ ഭംഗി നിലനിര്‍ത്തിക്കൊണ്ട് മൗണ്ട് കിസ സഞ്ചാരികളേയും സാഹസികരേയും ഒരുപോലെ ഇവിടേക്ക് വരവേല്‍ക്കുന്നു.