Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പെരെന്‍

പെരെന്‍ - കാനനത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ തേടിയുള്ള സഞ്ചാരം

10

പ്രകൃതി സ്നേഹികള്‍ക്ക് സ്വര്‍ഗീയ അനുഭൂതി പകര്‍ന്നു നല്‍കുന്ന നാട്. നാഗാലാന്‍ഡ് സംസ്ഥാനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പെരെന്‍ എന്ന ഈ കൊച്ചു ദേശം. മനുഷ്യന്റെ കരസ്പര്‍ശത്താല്‍ കളങ്കമേല്‍ക്കാത്ത പരിശുദ്ധമായ നിബിഡ വനങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഇതിനു നമ്മള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് പെരെന്‍ നിവാസികളോട് തന്നെയാണ്.

പ്രകൃതിയുടെ അമൂല്യമായ ഈ സ്വത്തിനെ അവര്‍ ദൈവികമായി കരുതി നിഷ്ഠകളോടെ പരിപാലിച്ചു പോരുന്നു. പടിഞ്ഞാറ് അസ്സമും ദിമാപൂര്‍ ജില്ലയും കിഴക്ക് കൊഹിമയും തെക്ക് മണിപ്പൂരും പെരെന് അതിരുകള്‍ തീര്‍ക്കുന്നു. പര്‍വ്വത നിരകളുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ നിന്ന് അസം,മണിപ്പൂര്‍ എന്നീ അയല്‍ സംസ്ഥാനങ്ങളുടെ വിശാലത ഒറ്റനോട്ടത്തില്‍ സൗകര്യപൂര്‍വ്വം വീക്ഷിക്കാം.

പ്രകൃതിയുടെ വരദാനം

അപൂര്‍വ്വയിനം ജന്തുവര്‍ഗ്ഗങ്ങള്‍,സസ്യലതാതികള്‍,നദികള്‍,പറവകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ, പ്രകൃതിയുടെ ഒരു വരദാനം തന്നെയാണ് പെരെന്‍. ഈ സസ്യജാലങ്ങളെല്ലാം തന്നെ മിതോഷ്ണ മേഖല വനത്തിലായാണ് കാണപ്പെടുന്നത്. വനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ചൂരല്‍,മുള എന്നീ മരങ്ങളാല്‍ നിബിഡമാണ്. പൈന്‍,യുക്കാലിപ്റ്റസ് കുടാതെ വ്യത്യസ്തയിനം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയും കൂട്ടത്തില്‍ കാണാം.

ധാതുക്കളുടെ പ്രധാന ഉറവിടമാണ് ബരൈല്‍ നിരകളുടെ ഭാഗമായ ഈ പ്രദേശം. ടാങ്കി നാഷണല്‍ പാര്‍ക്ക്, മൗണ്ട് പയോന, മൗണ്ട് കിസ, ബെന്‍രു, പുലിവ ഗ്രാമത്തിലെ ഗുഹകള്‍ എന്നിവ പെരെനിലെത്തുന്ന യാത്രികരുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളില്‍പ്പെടുന്നു.

ബ്രിട്ടീഷുകാരുടെ കടന്നു കയറ്റം

ബ്രിട്ടീഷ്‌ കാലഘട്ടത്തിനു മുമ്പ് ഒട്ടേറെ കാലം ഈ പ്രദേശം ഇവിടെയുള്ള സീലിംഗ് വര്‍ഗക്കാരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. 1879 ല്‍ ബ്രിട്ടീഷുകാര്‍ കൊഹിമയില്‍ അധികാരം ഉറപ്പിച്ചതിനു ശേഷം ക്രമേണ പെരെനിലേക്ക് വരികയും ഇവിടെയുള്ള ജനങ്ങളുടെ മേല്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തു. അവര്‍ പിന്നീട് ഈ പ്രദേശത്തെ മറ്റു പ്രധാന നഗരങ്ങളായ കൊഹിമയും ദിമാപൂരുമായെല്ലാം ബന്ധിപ്പിക്കും വിധം ഗതാഗത മാര്‍ഗങ്ങള്‍ പണിതു. അങ്ങനെ കാലക്രമേണ മറ്റു നഗരങ്ങളില്‍ നിന്നും കച്ചവടങ്ങള്‍ക്കും മറ്റുമായി നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരുകയാണുണ്ടായത്.

പെരെന്‍ ജനതയും സംസ്കാരവും

സീലിംഗ് വര്‍ഗത്തില്‍പ്പെട്ട ഗോത്രവര്‍ഗ്ഗക്കാരാണ് ഇവിടുത്തെ നിവാസികള്‍. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ന്‍ങ്കുല്‍വാങ്ങ്ടിയില്‍ നിന്നാണ് ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നത്‌. കൊളോണിയല്‍ കാലഘട്ടത്തില്‍ കച്ചാ നാഗാസ് എന്നറിയപ്പെട്ടിരുന്ന ഇവരില്‍ ഭൂരിഭാഗം പേരുടെയും ഉപജീവന മാര്‍ഗം കൃഷി തന്നെയായിരുന്നു. ഇവിടുത്തെ പ്രസന്നമായ കാലാവസ്ഥയും മണ്ണിന്റെ ഫലപൂഷ്ടിയുമെല്ലാം തന്നെ കൃഷിക്ക് പ്രധാന അനുകൂല ഘടകങ്ങളായി മാറി.

പൂര്‍വ്വികരില്‍ നിന്നും പകര്‍ന്നു കിട്ടിയ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മുറ തെറ്റാതെ അവര്‍ പാലിക്കപ്പെട്ടു പോരുന്നു. മറ്റു നാഗ വര്‍ഗ്ഗത്തില്‍പ്പെട്ടവരെ പോലെ ഇവര്‍ക്കും ഇവരുടേതായ സ്വന്തമായ കലയും സംസ്കാരവും പാട്ടും നൃത്തവുമെല്ലാം തന്നെയുണ്ട്. നാഗാലാന്‍ഡിലെ തന്നെ പ്രധാന വര്‍ഗക്കാരായി ഇവര്‍ അറിയപ്പെടാന്‍ ഇവയൊക്കെ പ്രധാന കാരണങ്ങളാണ്.

ബ്രിട്ടീഷുകാരുടെ വരവോടെ നിരവധി മിഷനറി സ്ഥാപനങ്ങളും മറ്റും ഇവിടെ സ്ഥാപിക്കപ്പെടുകയുണ്ടായി. ക്രിസ്ത്യന്‍ മതത്തിന്റെ വരവിനു അതോടെ തുടക്കം കുറിച്ചു. ഇവിടുത്തുകാരുടെ സംസ്കാരത്തിലും ജീവിതരീതിയിലുമെല്ലാം തന്നെ ഒരു വലിയ മാറ്റത്തിന് വഴി തെളിച്ച കാലഘട്ടമായിരുന്നു അത്.

കൊഹിമ മിഷന്‍ സെന്റര്‍ ക്രിസ്ത്യന്‍ മതത്തിന്റെ പ്രചാരത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. പെരെന്‍ ജനതയുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ക്രിസ്മസ്. വിളവെടുപ്പ് ഉത്സവമായ മിംകൂറ്റ് ,ചേഗ ഗഡി തുടങ്ങിയ പരമ്പരാഗത ആഘോഷങ്ങളും ഇവിടെ നടത്തപ്പെടുന്നു. ഗോത്ര വര്‍ഗ്ഗത്തിലെ ധീരന്മാരെ വാഴ്ത്തുന്ന ചാഗ-ങീ മറ്റൊരു പ്രധാന ഉത്സവമാണ്.

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

സഞ്ചാരികള്‍ നാഗാലാന്‍ഡ് സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എടുക്കേണ്ടതുണ്ട്‌. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഇന്ത്യാക്കാരായ എല്ലാ യാത്രികര്‍ക്കും ഇത് ബാധകമാണ്. ന്യൂ ഡല്‍ഹി,കൊല്‍ക്കത്ത,ഗുവാഹത്തി,ഷില്ലൊങ്ങ് എന്നിവിടങ്ങളിലെ നാഗാലാന്‍ഡ് ഹൗസില്‍ നിന്ന് ഇത് ലഭ്യമാണ്.

ദിമാപൂര്‍,കൊഹിമ,മോക്കൊക് ചുന്‍ഗ് ഇവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ഇതിനുള്ള അപേക്ഷ നല്‍കാവുന്നതാണ്. വിദേശികളായ യാത്രക്കാര്‍ അവര്‍ സന്ദര്‍ശിക്കുന്ന ജില്ലകളിലെ ഫോറിന്‍ രെജിസ്റ്റാര്‍ ഓഫീസില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ തന്നെ അവര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന്റെ ആവശ്യം വരുന്നില്ല.

പെരെന്‍ പ്രശസ്തമാക്കുന്നത്

പെരെന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പെരെന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പെരെന്‍

  • റോഡ് മാര്‍ഗം
    77 കിലോമീറ്റര്‍ അകലെ ദിമാപൂരും 139 കിലോമീറ്റര്‍ അകലെ തലസ്ഥാന നഗരമായ കൊഹിമയും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ മറ്റെല്ലാ പ്രധാന നഗരങ്ങളുമായെല്ലം ഇവ റോഡു മാര്‍ഗം ബന്ധപ്പെട്ടു കിടക്കുന്നു. നാഗാലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ ബസുകളും കൂടാതെ ഷട്ടില്‍ ടാക്സികളും ഇവിടേക്ക് സര്‍വീസ് നടത്തിപ്പോരുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പെരെന്‍ നഗരത്തിനു സ്വന്തമായി റെയില്‍വേ സ്റ്റേഷനില്ല. തീവണ്ടി യാത്രികര്‍ക്കായി 77 കിലോമീറ്റര്‍ അകലെ ദിമാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. ഗുവാഹത്തി, കൊല്‍ക്കത്ത,ന്യൂ ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേക്ക് ദിവസേന ട്രെയിനുകള്‍ സര്‍വീസ് നടത്തിപ്പോരുന്നു. ഇവിടെ വന്നിറങ്ങുന്ന യാത്രികര്‍ക്ക് നഗരത്തിലേക്ക് ഷട്ടില്‍ ടാക്സികള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തില്‍ നിന്ന് 71 കിലോമീറ്റര്‍ അകലെയായി ദിമാപൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നു. ഗുവാഹത്തി,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ദിവസേന ഇവിടേക്ക് വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് പെരെനിലേക്ക് ടാക്സി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun