വേനല്‍ക്കാലമാണ് പെരെന്‍ യാത്രക്ക് യോജിച്ച സമയം. പലവിധ വര്‍ണങ്ങള്‍ ചാലിച്ചു പ്രകൃതി സൗന്ദര്യം അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന കാലമാണ് വസന്തകാലം. ചേഗ ഗഡി, ചാഗ-ങീ ഉത്സവങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ ഇവിടം സന്ദര്‍ശിക്കാം.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. 18 മുതല്‍ 25 ഡിഗ്രിക്കുമിടയില്‍ താപനിലയോട് കൂടി വളരെ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ചില സമയങ്ങളില്‍ പെയ്യുന്ന ഒറ്റപ്പെട്ട മഴ ഈ പ്രദേശത്തിന്റെ മനോഹാരിതക്ക് കൂടുതല്‍ മിഴിവേകുന്നു.
നാഗാലാന്‍ഡിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ ഗണ്യമായ അളവിലുള്ള മഴ ഈ കാലയളവില്‍ ഇവിടെ ലഭിക്കാറുണ്ട്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് പെരെനിലെ മഴക്കാലം. കാടും മലകളും നിറയെ സസ്യലതാതികള്‍ പൂത്തുലഞ്ഞു കിടക്കുന്ന വര്‍ണശബളമായ കാഴ്ചകളാണ് മണ്‍സൂണ്‍ കാലം സമ്മാനിക്കുന്നത്. വര്‍ഷകാലത്ത് ഇടക്കൊക്കെ മഞ്ഞു വീഴ്ച സാധാരണമാണ്.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ശീതകാലം. പര്‍വ്വത പ്രദേശമായതിനാല്‍ തന്നെ അതി ശൈത്യമാണ് ഇവിടെ അനുഭവപ്പെടുന്നത്. താപനില ചിലപ്പോള്‍ 5 ഡിഗ്രിക്കും താഴെ തണുപ്പ് വര്‍ദ്ധിക്കുന്നതായി കാണാം.