സാവന്ത് വാഡി രാജാവായിരുന്ന മഹാരാജാ ഖേം സാവന്ത് ഭോണ്‍സിലിന്റെ കാലത്താണ് തിരാക്കോള്‍ കോട്ട നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. വളരെയധികം വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. മഹാരാഷ്ട്രയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയില്‍ കിട്ടുന്ന അവസാനത്തെ മഹാരാഷ്ട്രിയന്‍ ടൗണ്‍ഷിപ്പാണ് തിരാക്കോള്‍.
1746 ലാണ് ഈ കോട്ട പോര്‍ട്ടുഗീസുകാര്‍ പിടിച്ചടക്കുന്നത്. ഈ കോട്ടയില്‍ പല മാറ്റങ്ങളും വരുത്തിയിരിക്കുന്നതായി ചരിത്രങ്ങളില്‍ കാണാം. 1961 ല്‍ ഗോവയുടെ സ്വാതന്ത്രപ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലത്ത് പ്രക്ഷോഭകാരികള്‍ ഇവിടെ തമ്പടിച്ചിരുന്നു.
കോട്ടയുടെ വിനോദസഞ്ചാര പ്രാധാന്യം
ഗോവയിലെ ഇനിയും പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലാത്ത ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് തിരാക്കോള്‍ കോട്ട എന്നുവേണമെങ്കില്‍ പറയാം. അധികം കച്ചവടവല്‍ക്കരണമൊന്നും കൂടാതെ തന്നെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരിടമാണിത്. ബീച്ചുകളില്‍ നിന്നും ഒരുദിവസത്തേക്ക് അവധിയെടുക്കാനാഗ്രഹിക്കുന്ന വിദേശികളാണ് തിരാക്കോള്‍ കോട്ടയുടെ പ്രധാന സന്ദര്‍ശകര്‍. ഒരു വശത്ത് തിരാക്കോള്‍ നദിയും മറുവശത്ത് ക്വെയറിം ബീച്ചുമുള്ള ഒരു കുന്നിന്‍മുകളിലാണ് കോട്ട നിര്‍മിച്ചിരിക്കുന്നത്. വേനല്‍ക്കാലത്താണ് മനോഹരകാഴ്ചകള്‍ കാണാനായി തിരാക്കോള്‍ കോട്ട സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.
കോട്ടയിലെത്താന്‍
തലസ്ഥാനമായ പനജി, വാസ്‌കോ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കുറച്ചുദൂരമായി തോന്നാം ഇവിടെയെത്താന്‍. ടാക്‌സിയിലോ കാബിലോ വരുന്നതാണ് ഇവിടങ്ങളില്‍നിന്നും തിരാക്കോള്‍ കോട്ടയിലെത്താനുള്ള എളുപ്പമാര്‍ഗം. കണ്‌ഡോലിം, ബാഗ, കലാന്‍ഗുട്ട്, വാഗത്തോര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താരതമ്യേന അടുത്താണിവിടം. സ്വന്തമായി വാഹനത്തിലോ വാടകയ്‌ക്കെടുത്ത് ഓടിച്ചോ വരുന്നവര്‍ കുറച്ചുകൂടുതല്‍ ശ്രദ്ധിക്കണം. മലയിലൂടെയുള്ള റോഡുകള്‍ ചിലപ്പോള്‍ അപകടത്തിന് കാരണമാകാനിടയുണ്ട്.



Click it and Unblock the Notifications