നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് പിലിഭിത് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. വര്‍ഷം മുഴുവനും സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രമാണ് പിലിഭിത്.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട്. 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ കൂടിയ താപനില.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. നല്ല മഴ ലഭിക്കുന്ന സ്ഥലമാണ് അത്. പൊതുവെ തണുത്ത മഴക്കാലമാണ് ഇവിടെ.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. സുഖകരമായ കാലാവസ്ഥയാണ് ഇക്കാലത്ത് ഇവിടെ. 12 നും 25നും ഇടയിലായിരിക്കും ഇക്കാലത്തെ അന്തരീക്ഷ താപനില.