Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിതോരഘര്‍ » കാലാവസ്ഥ

പിതോരഘര്‍ കാലാവസ്ഥ

ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെ നീളുന്ന വേനല്‍കാലമാണ് പിതോരഘര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം.

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങി ജൂണില്‍ ഒടുങ്ങുന്നതാണ് പിതോഘറിലെ വേനല്‍. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 20 ഡിഗ്രി സെന്‍റിഗ്രേഡും 7 ഡിഗ്രി സെന്‍റിഗ്രേഡുമാണ്. പിതോരഘറിലെ കാഴ്ചകളും കൌതുകങ്ങളും ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സമയവും ഇതാണ്.

മഴക്കാലം

ആഗസ്റ്റില്‍ തുടങ്ങി നവംബര്‍ വരെ നീണ്ട്നില്‍ക്കും പിതോരഘറിലെ മഴക്കാലം. വളരെ ലഘുവായ തോതിലേ ഇവിടെ മഴപെയ്യാറുള്ളു.

ശീതകാലം

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍ക്കിടയിലാണ് പിതോരഘറിലെ ശൈത്യകാലം. വിന്‍ററില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 8 ഡിഗ്രി സെന്‍റിഗ്രേഡും 4 ഡിഗ്രി സെന്‍റിഗ്രേഡുമാണ്. ഈ കാലയളവില്‍ ഇവിടെ കനത്ത ഹിമപാതവും അനുഭവപ്പെടുന്നു.