Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊള്ളാച്ചി » കാലാവസ്ഥ

പൊള്ളാച്ചി കാലാവസ്ഥ

പൊള്ളാച്ചി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ്. ഇക്കാലത്ത് ഇവിടം പച്ചപ്പ് നിറഞ്ഞ് മനോഹരമായി കാണപ്പെടും. കാലാവസ്ഥയും വളരെ പ്രസന്നവും സുഖകരവുമാണ് ഇക്കാലത്ത്.

വേനല്‍ക്കാലം

മിതോഷ്ണമായ കാലാവസ്ഥയാണ് പൊള്ളാച്ചിയിലേത്. വര്‍ഷം മുഴുവന്‍ പ്രസന്നവും, ശാന്തവുമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് അന്തരീക്ഷതാപം 30 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് അനുഭവപ്പെടുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലത്തിന്റെ ദൈര്‍ഘ്യം.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് പൊള്ളാച്ചിയില്‍ മഴക്കാലം. ഇക്കാലത്ത് ഈ പ്രദേശം പച്ചപ്പ് നിറഞ്ഞ് മനോഹരമായി കാണപ്പെടും. ഇക്കാലം പൊള്ളാച്ചി സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പൊള്ളാച്ചിയിലെ ശൈത്യകാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. പ്രസന്നമായ കാലാവസ്ഥയുള്ള ഇക്കാലത്ത് ഈ പ്രദേശം വളരെ മനോഹരമായി കാണപ്പെടുന്നു. ഇക്കാലമാണ് പൊള്ളാച്ചി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.