Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൂവാര്‍ » കാലാവസ്ഥ

പൂവാര്‍ കാലാവസ്ഥ

വേനല്‍ക്കാലം

തീരദേശമായതിനാല്‍ത്തന്നെ പൂവാറിലെ വേനല്‍ അല്‍പം കടുത്തതാണ്, അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടുതലായതിനാല്‍ ചൂട് കഠിനമാണ്. വേനല്‍ക്കാലത്ത് അന്തരീക്ഷതാപം 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്, മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് വേനല്‍. വേനലില്‍ പൂവാറിലേയ്ക്ക് യാത്രചെയ്യുന്നത് അത്ര സുഖമുള്ള കാര്യമാകില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്ത് പൂവാര്‍ കൂടുതല്‍ സുന്ദരമാകും, മഴയില്‍ യാത്രചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് പൂവാര്‍ യാത്രയ്ക്കായി മഴക്കാലം തിരഞ്ഞെടുക്കാം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഈ സമയവും പൂവാര്‍ സന്ദര്‍ശനത്തിന് അനുയോജ്യമാണ്. ഈ സമയത്ത് അധികം ചൂട് അനുഭവപ്പെടാറില്ല, മാത്രമല്ല കടലും അന്തരീക്ഷവും പ്രസന്നവുമായിരിക്കും.