Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോര്‍ട് ബ്ലെയര്‍ » ആകര്‍ഷണങ്ങള് » ജൊളി ബുവോയ്

ജൊളി ബുവോയ്, പോര്‍ട് ബ്ലെയര്‍

28

പോര്‍ട് ബ്ലെയറിന് സമീപത്തുള്ള ഒരു ദ്വീപാണിത്. ഒരുവട്ടമെങ്കിലും ഈ സ്ഥലം കാണുന്നവര്‍ ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന ഇതിന്റെ വിളിപ്പേര് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് സമ്മതിച്ചുപോകും. മഹാത്മാ ഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്കിലുള്‍പ്പെടുന്നതാണ് ഈ സ്ഥലവും. പവിഴപ്പുറ്റുനിരകളെ ഏറ്റവും അടുത്തുകാണാന്‍ കഴിയുമെന്നതാണ് ഈ ദ്വീപിലെ പ്രത്യേകത. വെളുത്തമണലും മരതകപ്പച്ച നിറമുള്ള കടലും ചേര്‍ന്നൊരുക്കുന്ന ദൃശ്യഭംഗിയ്ക്ക് മാറ്റുകൂട്ടാന്‍ ഇടയ്ക്ക് ഒന്നും രണ്ടുമായി ഡോള്‍ഫിനുകളെയും കാണാം.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ജൈവവൈവിധ്യം സംരക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് ദി മറൈന്‍ നാഷണല്‍ പാര്‍ക്കിനുള്ളത്. നൂറ്റമ്പതോളം വരുന്ന ദ്വീപുകളുള്‍പ്പെടുന്നതാണ് പാര്‍ക്ക്. പാര്‍ക്കിന് ഏതാണ്ട് 280 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഇക്കൂട്ടത്തില്‍ ജോളി ബുവോയ് ദ്വീപ് പ്രധാനപ്പെട്ട ഒന്നാണ്.

വനംവകുപ്പില്‍ നിന്നും അനുമതിയുണ്ടെങ്കിലേ ജോളി ബുവോയിലേയ്ക്ക് പോകാന്‍ പറ്റൂ, ഒപ്പം ഫെറി ടിക്കറ്റും വേണം. അനുമതിയ്ക്കായി 50 രൂപയും  ടിക്കറ്റിനായി 550 രൂപയും നല്‍കണം. ഇത്രയും പണം നല്‍കുന്നതെങ്ങനെയെന്ന ശങ്കയുടെആവശ്യം വേണ്ട ജോളി ബുവോയിലെത്തുമ്പോള്‍ കൊടുത്ത പൈസ നഷ്ടമല്ലെന്ന് മനസ്സിലാകും. പോര്‍ട് ബ്ലെയറില്‍ നിന്നാണ് ഫെറിയാത്ര തുടങ്ങുന്നത്. മനോഹരമായ ദ്വീപുകള്‍ക്കിടയിലൂടെ അടിത്തട്ടുകാണാവുന്നത്രയും തെളിഞ്ഞ നീലജലത്തിലൂടെയുള്ള യാത്രതന്നെ ഒരു അനുഭൂതിയുണ്ടാക്കും.

യാത്രാവഴിയില്‍ കാണുന്ന എല്ലാ കാഴ്ചകളെക്കുറിച്ചും വിവരിയ്ക്കാന്‍ ഫെറിയില്‍ ഗൈഡുകളുണ്ടാകും. ജോളി ബുവോയില്‍ ബോട്ടു ജെട്ടിയില്ല. അതിനാല്‍ യാത്രക്കാരെ ഫെറിയില്‍ നിന്നും ചില്ലുകൊണ്ടുള്ള അടിഭാഗങ്ങളുള്ള ചെറുബോട്ടുകളിലേയ്ക്കിറക്കിയാണ് ദ്വീപിലെത്തിക്കുക. ബോട്ടിന്റെ അടിഭാഗത്തെ ചില്ലിലൂടെ വെള്ളത്തിലുള്ള പവിഴപ്പുറ്റുകളെ വ്യക്തമായി കാണാന്‍ കഴിയും.

കര്‍ശനനിമയങ്ങളാണ് ജോളി ബുവോയിലെ മറ്റൊരു പ്രത്യേകത. യാത്രക്കാര്‍ ഭക്ഷണവും വെള്ളവുമൊന്നും കയ്യിലെടുക്കാന്‍ പാടില്ല. പോര്‍ട് ബ്ലെയറില്‍ നിന്നും അധികൃതര്‍ നിര്‍ദ്ദേശിയ്ക്കുന്നതുപ്രകാരമുള്ള ഭക്ഷണസാധനങ്ങള്‍മാത്രമേ എടുക്കാന്‍ പറ്റൂ. ദ്വീപിലെത്തിയാല്‍ മാത്രമേ ഈ കര്‍ശനനിയമത്തിന്റെ കാര്യം സന്ദര്‍ശകര്‍ക്ക് മനസ്സിലാവുകയുള്ളു. അത്രയും വൃത്തിയും വെടിപ്പും സൗന്ദര്യവുമുള്ള സ്ഥലങ്ങളാണിവിടെയുള്ളത്. ഭക്ഷണസാധനങ്ങളും പ്ലാസ്റ്റിക്കും മറ്റും നിയന്ത്രിയ്ക്കുന്നതുകൊണ്ടുതന്നെയാണ് ഈ പ്രകൃതിദത്ത സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുന്നതെന്ന് നമുക്ക് പതിയെ മനസ്സിലാകും. ഹണിമൂണ്‍ ആഘോഷത്തിനെത്തുന്നവരെ സംബന്ധിച്ച് ഇതൊരു പറുദീസതന്നെയായിരിക്കും, സൂര്യനും പഞ്ചാരമണവും തെളിനീല വെള്ളവും ചേരുന്ന അന്തരീക്ഷവും ഒപ്പം ഏകാന്തതയും കൂടിയാകുമ്പോള്‍ പ്രണയം നുകരാന്‍ മറ്റെന്ത് വേണം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue

Near by City