ആറാം ജെയിന്‍ തീര്‍ഥങ്കരനായ ഭഗവാന്‍ പദ്മപ്രഭുവുമായി ബന്ധപ്പെട്ടതാണ് ഈ നഗരം. പത്മാസനനിലയില്‍ ഇരിക്കുന്ന തീര്‍ഥങ്കരന്റെ മനോഹരമായ പ്രതിമയുള്ള ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത് അദ്ദേഹത്തിനു വേണ്ടിയാണ്. ധ്യാനനിലയെ സൂചിപ്പിക്കുന്നതാണ് പ്രതിമയുടെ അംഗവിന്യാസം.
85 അടി ഉയരമുള്ള പാല്‍വെള്ള നിറമുള്ള മാര്‍ബിള്‍ ശിഖറും 11 കലാഭംഗിയുള്ള വേദികളുമടങ്ങിയതാണ് ക്ഷേത്രം. ആകാശത്ത് നോക്കി നില്‍ക്കുന്ന രീതിയിലുള്ള പദ്മപ്രഭുവിന്റെ കൂറ്റന്‍ പ്രതിമയാണ് അമ്പലത്തിലെ പ്രധാന ആകര്‍ഷണം. ആത്മീയ പകരുന്ന അനൂഭൂതിയാണ് ഇവിടേക്കുള്ള സന്ദര്‍ശനം. ഇവിടെയെത്തുന്നവരുടെ മനസ്സില്‍ ശാന്തതയും സമാധാനവും അറിയാതെ തന്നെ ആവാഹിക്കപ്പെടും.
പദ്മപ്രഭു ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയാല്‍ അടുത്തുള്ള കരയിലെ ശീതള്‍ മാതാ ക്ഷേത്രവും മഞ്ച്ഹാന്‍പൂരിലെ കമസിന്‍ ദേവീ ക്ഷേത്രവും കാണാവുന്നതാണ്.



Click it and Unblock the Notifications