വര്‍ഷം മുഴുവന്‍ നിരവധി മതഭക്തരെത്തുന്ന സ്ഥലമാണ് പ്രഭാസ് ഗിരി. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ കാലാവസ്ഥയാണ് സന്ദര്‍ശനത്തിന് ഉതിമാവുക
മെര്‍ക്കുറി നില 40 ഡിഗ്രി വരെ ഉയരുന്നതാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീളുന്ന വേനല്‍ക്കാലം. 25 മുതല്‍ 40 ഡിഗ്രിവരെ താപനിലാ വ്യതിയാനം ഇക്കാലയളവില്‍ കാണാം.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് പ്രഭാസ് ഗിരിയിലെ മഴക്കാലം. നനവുള്ളതും ഈര്‍പ്പമാര്‍ന്നതുമാണ് ഇക്കാലത്തെ അന്തരീക്ഷം.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യം. 10 ഡിഗ്രിവരെ താഴുന്ന തണുപ്പാണ് ഇക്കാലത്ത്. പ്രസന്നമായ കാലാവസ്ഥയുള്ള ഇക്കാലത്ത് പരമാവധി ചൂട് 30 ഡിഗ്രിയാണ്.