Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റായ് ബറേലി » കാലാവസ്ഥ

റായ് ബറേലി കാലാവസ്ഥ

തെളിഞ്ഞ അന്തരീക്ഷവും താപനിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഒന്നുമില്ലാത്ത സുഖദായകമായ കാലാവസ്ഥയും പ്രധാനം ചെയ്യുന്നതിനാല്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ അഭികാമ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് റായ് ബറേലിയിലെ വേനല്‍കാലം. താപനില 22 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാറുണ്ട്. മെയ് മാസത്തിലാണ് കൂടിയ താപനില ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

മഴക്കാലം

ഇടവിട്ടുള്ള കനത്ത മഴയാണ് റായ് ബറേലിയിലെ മണ്‍സൂണിന്റെ പ്രത്യേകത. ആകാശം സദാ മേഘാവൃതമായിരിക്കും. ഈ സമയത്ത് ഈര്‍പ്പവും ഹ്യൂമിഡിറ്റിയും അനുഭവപ്പെടാറുണ്ട്. ജൂലൈ മുതല്‍ സെപ്തംബര്‍വരെ ആണ് ഇവിടത്തെ മഴക്കാലം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇവിടെ ശൈത്യകാലമാണ്. അന്തരീക്ഷ താപനില 12 ഡിഗ്രിക്കും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. മിതവും പ്രസന്നവുമായ അന്തരീക്ഷമാണ് ഈ സമയങ്ങളില്‍.