റായ്ഗഡ് കോട്ട എന്നു കേള്‍ക്കുമ്പോള്‍ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയായി തെറ്റിദ്ധരിക്കരുത്.17-ആം നൂറ്റാണ്ടില്‍ മുഗളന്‍മാരുമാരി മല്ലടിച്ചു കൊണ്ട് മറാഠാ സാമ്രാട്ടായ ശിവാജി പടുത്തുയര്‍ത്തിയതാണ് റായ്ഗഡ് കോട്ട. ചുറ്റുമുള്ള കുന്നുകളും പാറകളും കൊണ്ട് ശക്തമാക്കപ്പെട്ടിരുന്നു അന്ന് റായ്ഗഡ് കോട്ട. മൂന്നു ഭാഗത്ത് നിന്നും ആക്രമിച്ച് ശത്രുവിന് അകത്തു കടക്കാന്‍ പറ്റാത്തത്ര ഭദ്രം. അന്ന് മറാഠാ തലസ്ഥാനമായ റായ്ഗഡില്‍ ഇന്നും ഈ കോട്ട ശിവാജിയുടെ മാഹാത്മ്യം വഹിച്ചു കൊണ്ട് നില്‍ക്കുന്നു.
മുംബൈയില്‍ നിന്നും ഏകദേശം 174 കിലോമീറ്റര്‍ അകലെയാണ് റായ്ഗഡ്. 1030-ഇലാണത്രെ ഈ കോട്ട മൊറെ ഭരണാധികാരികള്‍ പണിഞ്ഞത്. പിന്നീട് അവരില്‍ നിന്നും ശിവാജി മഹാരാജ് പൊരുതി നേടിയതാനെന്നും കഥയുണ്ട്. രാജ്ഞിയുടെ 6 മുറികള്‍, കാവല്‍ ഗോപുരങ്ങള്‍, വധശിക്ഷ നടപ്പിലാക്കിയിരുന്ന മുറി എന്നിവ ഇന്നും കേടു കൂടാതെ സൂക്ഷിച്ചിരിക്കുന്നു. 1500 പടികള്‍ ഉണ്ടായിരുന്നു കോട്ടക്ക്. ഒരു വിനോദസഞ്ചാരിക്ക് ഈ പടികള്‍ ഉപയോഗിക്കണം എന്നില്ല. റോപ് വെ ഉപയോഗിച്ച് കോട്ടയില്‍ പ്രവേശിക്കാം. 2700 അടി മുകളിലായാണ് റോപ് വെ പ്രവര്‍ത്തിക്കുന്നത്. ശിവാജി മഹാരാജിന്‍റെ ഒരു കൂറ്റന്‍ പ്രതിമയുമുണ്ടിവിടെ. അടുത്ത് തന്നെ ഒരു ക്ഷേത്രവും അദ്ദേഹത്തിന്‍റെ സിംഹാസനവുമുണ്ട്.
കോട്ടയിലേക്കുള്ള വെള്ളം ലഭിച്ചിരുന്നത് ഗംഗ സാഗര്‍ കായലില്‍ നിന്നായിരുന്നു. ഇന്നും ഈ കായല്‍ പരിപാവനമായി തന്നെ ഒഴുകുന്നു. ശിവാജി മഹാരാജിന്‍റെ പ്രതാപം വിളിച്ചു പറഞ്ഞു കൊണ്ട് മഹാരാഷ്ട്രയില്‍ ഒട്ടനവധി കോട്ടകള്‍ ഉണ്ടെങ്കിലും റായ്ഗഡ് കോട്ട പോലെ സംരക്ഷിക്കപ്പെട്ടിട്ടുള്ള കോട്ട വേറെയില്ല.



Click it and Unblock the Notifications