Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റായ്ഗഡ് കോട്ട

ഛത്രപതി ശിവജിയുടെ റായ്ഗഡ് കോട്ട

14

റായ്ഗഡ് കോട്ട എന്നു കേള്‍ക്കുമ്പോള്‍ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയായി തെറ്റിദ്ധരിക്കരുത്.17-ആം നൂറ്റാണ്ടില്‍ മുഗളന്‍മാരുമാരി മല്ലടിച്ചു കൊണ്ട് മറാഠാ സാമ്രാട്ടായ ശിവാജി പടുത്തുയര്‍ത്തിയതാണ് റായ്ഗഡ് കോട്ട. ചുറ്റുമുള്ള കുന്നുകളും പാറകളും കൊണ്ട് ശക്തമാക്കപ്പെട്ടിരുന്നു അന്ന് റായ്ഗഡ് കോട്ട. മൂന്നു ഭാഗത്ത്‌ നിന്നും ആക്രമിച്ച് ശത്രുവിന് അകത്തു കടക്കാന്‍ പറ്റാത്തത്ര ഭദ്രം. അന്ന് മറാഠാ തലസ്ഥാനമായ റായ്ഗഡില്‍ ഇന്നും ഈ കോട്ട ശിവാജിയുടെ മാഹാത്മ്യം വഹിച്ചു കൊണ്ട് നില്‍ക്കുന്നു.

മുംബൈയില്‍ നിന്നും ഏകദേശം 174 കിലോമീറ്റര്‍ അകലെയാണ് റായ്ഗഡ്. 1030-ഇലാണത്രെ ഈ കോട്ട മൊറെ ഭരണാധികാരികള്‍ പണിഞ്ഞത്. പിന്നീട് അവരില്‍ നിന്നും ശിവാജി മഹാരാജ് പൊരുതി നേടിയതാനെന്നും കഥയുണ്ട്. രാജ്ഞിയുടെ 6 മുറികള്‍, കാവല്‍ ഗോപുരങ്ങള്‍, വധശിക്ഷ നടപ്പിലാക്കിയിരുന്ന മുറി എന്നിവ ഇന്നും കേടു കൂടാതെ സൂക്ഷിച്ചിരിക്കുന്നു. 1500 പടികള്‍ ഉണ്ടായിരുന്നു കോട്ടക്ക്. ഒരു വിനോദസഞ്ചാരിക്ക് ഈ പടികള്‍ ഉപയോഗിക്കണം എന്നില്ല. റോപ് വെ ഉപയോഗിച്ച് കോട്ടയില്‍ പ്രവേശിക്കാം. 2700 അടി മുകളിലായാണ് റോപ് വെ പ്രവര്‍ത്തിക്കുന്നത്. ശിവാജി മഹാരാജിന്‍റെ ഒരു കൂറ്റന്‍ പ്രതിമയുമുണ്ടിവിടെ. അടുത്ത് തന്നെ ഒരു ക്ഷേത്രവും അദ്ദേഹത്തിന്‍റെ സിംഹാസനവുമുണ്ട്.

കോട്ടയിലേക്കുള്ള വെള്ളം ലഭിച്ചിരുന്നത് ഗംഗ സാഗര്‍ കായലില്‍ നിന്നായിരുന്നു. ഇന്നും ഈ കായല്‍ പരിപാവനമായി തന്നെ ഒഴുകുന്നു. ശിവാജി മഹാരാജിന്‍റെ പ്രതാപം വിളിച്ചു പറഞ്ഞു കൊണ്ട് മഹാരാഷ്ട്രയില്‍ ഒട്ടനവധി കോട്ടകള്‍ ഉണ്ടെങ്കിലും റായ്ഗഡ് കോട്ട പോലെ സംരക്ഷിക്കപ്പെട്ടിട്ടുള്ള കോട്ട വേറെയില്ല.

റായ്ഗഡ് കോട്ട പ്രശസ്തമാക്കുന്നത്

റായ്ഗഡ് കോട്ട കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റായ്ഗഡ് കോട്ട

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റായ്ഗഡ് കോട്ട

  • റോഡ് മാര്‍ഗം
    റോഡ്‌ വഴി എത്തിച്ചേരുന്നതാണ് ഉത്തമം. ദേശീയ പാത 7 വഴി റായ്ഗഡ് മുംബൈയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ ലോണാവാല, ഖാണ്ടല, മതേരന്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നും റായ്ഗഡില്‍ എത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    അത്ര എളുപ്പമല്ലെങ്കിലും വേണ്ടി വന്നാല്‍ കൊങ്കണ്‍ റെയില്‍വേ സ്റ്റേഷനുകളായ ലോണാവാല, ചികാലെ, പണ്‍വേല്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നും റായ്ഗഡില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഏറ്റവും അടുത്തുള്ള വിമാന താവളങ്ങള്‍ മുംബൈയും പുനെയും ആണ്. അത് കൊണ്ട് വിമാനം വഴിയുള്ള സഞ്ചാരം അത്ര സുഖകരമായിരിക്കില്ല.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu