Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റെയ്‍സന്‍ » കാലാവസ്ഥ

റെയ്‍സന്‍ കാലാവസ്ഥ

മഴക്കാലത്ത് റെയ്സന്‍ സന്ദര്‍ശിക്കാവുന്നതാണ്. എന്നിരുന്നാലും ശൈത്യകാലമാണ് സന്ദര്‍ശനത്തിന് കൂടുതല്‍ അനുയോജ്യം. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ശൈത്യകാലത്തിന്‍റെ ആരംഭമായതിനാല്‍ കാലാവസ്ഥ പ്രസന്നവും, സുഖകരവുമാണ്. ഇക്കാലത്താവും റെയ്സന്‍ സന്ദര്‍ശനം ഏറ്റവും ആസ്വാദ്യകരമാവുക.

വേനല്‍ക്കാലം

സാമാന്യം നല്ല ചൂടുള്ളതാണ് റെയ്സനിലെ വേനല്‍ക്കാലം. ഇക്കാലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരും.ഉത്തരായന രേഖ കടന്നുപോകുന്ന ഈ പ്രദേശത്ത് കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. വേനല്‍ക്കാലം റെയ്സന്‍ സന്ദര്‍ശിക്കാന്‍ യോജിച്ചതല്ല.

മഴക്കാലം

കുറഞ്ഞതും, സാമാന്യം ശക്തമായതുമായ മഴ ഇവിടെ ലഭിച്ചുവരുന്നു. ശാന്തമായ കാലാവസ്ഥയും, പ്രകൃതിഭംഗി നിറഞ്ഞ ചുറ്റുപാടുകളും ഇക്കാലെത്ത കാഴ്ചകള്‍ക്ക് ഭംഗി നല്കുന്നു. രാത്രികള്‍ പ്രസന്നവും തണുപ്പുള്ളതുമാണ്. മഴക്കാലത്തിന്‍റെ മറ്റ് വിഷമതകള്‍ മാറ്റി നിര്‍ത്തിയാല്‍ റെയസന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ് ഈ കാലം.

ശീതകാലം

റെയ്സന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലമാണ് ശൈത്യകാലം. തണുപ്പുള്ള ഇക്കാലത്ത് യാത്രകളും അത്ര സുഖകരമാവില്ല. മധ്യപ്രദേശില്‍ കനത്ത തണുപ്പ് അനുഭവപ്പെടുന്ന ഈ കാലത്ത് ഇവിടുത്തെ താപനില മനസിലാക്കിയ ശേഷം വേണം സന്ദര്‍ശനം നടത്താന്‍.