രാജമുണ്ട്രി വിമാനത്താവളം നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള മധുരപാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഹൈദരാബാദ്, വിജയവാഡ, മധുരൈ, ബാംഗ്‌ളൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം വിമാന സര്‍വ്വീസുകളുണ്ട്. രാജമുണ്ട്രിയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളൊന്നും ഇല്ല. എല്ലാ ദിവസവും നാലു വിമാനങ്ങള്‍ രാജമുണ്ട്രിയില്‍ നിന്ന് പറന്നുയരുന്നു. സ്‌പൈസ് ജെറ്റും ജെറ്റ് എയര്‍വെയ്‌സുമാണ് ഈ സര്‍വ്വീസുകള്‍ നടത്തുന്നത്.