Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രാജമുണ്ട്രി

രാജമുണ്ട്രി: ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം

25

ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനമാണ്‌ രാജമുണ്ട്രി. ഈ നഗരത്തില്‍ വച്ചാണ്‌ മഹാകവി നന്നയ്യ തെലുങ്ക്‌ ലിപി ആവിഷ്‌കരിച്ചതെന്ന്‌ ചരിത്രം പറയുന്നു. അദ്ദേഹം തെലുങ്കിലെ ആദ്യ മഹാകവിയായി വാഴ്‌ത്തപ്പെടുന്നു. നന്നയ്യയുടെയും തെലുങ്ക്‌ ഭാഷയുടെയും ജന്മഗൃഹം എന്നതിലുപരി വേദകാല സംസ്‌കാരവുമായും മൂല്ല്യങ്ങളുമായും ഉള്ള ബന്ധത്തിന്റെ പേരിലും രാജമുണ്ട്രി പ്രശസ്‌തമാണ്‌. ഇതിനാല്‍ തന്നെ പല പൗരാണിക ആചാരങ്ങളും ഇന്നും ഈ നഗരത്തില്‍ മുറതെറ്റാതെ നടന്നുപോരുന്നു. മാത്രമല്ല അപൂര്‍വ്വങ്ങളായ പല കലാരൂപങ്ങളും ഇവിടെ ജീവിക്കുകയും ചെയ്യുന്നു.

ആന്ധ്രാപ്രദേശില്‍ ജനസംഖ്യയുടെ കാര്യത്തില്‍ എട്ടാം സ്ഥാനമുള്ള നഗരമാണ്‌ രാജമുണ്ട്രി. സംസ്ഥാന സര്‍ക്കാര്‍ മഹത്തായ സാംസ്‌കാരിക നഗരം എന്ന വിശേഷണവും രാജമുണ്ട്രിക്ക്‌ നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചാലൂക്യ രാജാവായ ശ്രീ രാജരാജ നരേന്ദ്ര നിര്‍മ്മിച്ച രാജമുണ്ട്രി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ്‌. നഗര സ്ഥാപനവുമായി ബന്ധപ്പെട്ട്‌ നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്‌. ചാലൂക്യന്മാരുടെ കാലത്താണ്‌ നഗരം നിര്‍മ്മിച്ചതെ ന്നാണ്‌ പൊതുവെയുള്ള വിശ്വാസം.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന രാജമുണ്ട്രി 1823ല്‍ ജില്ലയായി മാറി. സ്വാതന്ത്ര്യാനന്തരം രാജമുണ്ട്രി ഗോദാവരി ജില്ലയുടെ ഭരണകേന്ദ്രമായി. തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ഗോദാവരി നദിയുടെ തീരത്തായാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായ തെലുങ്കിന്റെ ജന്മഗൃഹം ആയതിനാല്‍ രാജമുണ്ട്രി ആന്ധ്രാപ്രദേശിന്റെ ജന്മനാടായും അറിയപ്പെടുന്നു.

രാജമുണ്ട്രിയുടെ പിറവി

ചാലൂക്യന്മാരുടെ കാലത്താണ്‌ രാജമുണ്ട്രി സ്ഥാപിതമായത്‌. ശ്രീ രാജരാജ നരേന്ദ്രമാണ്‌ നഗരം സ്ഥാപിച്ചതെന്നാണ്‌ വിശ്വസം. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ്‌ നഗരത്തിന്‌ രാജമുണ്ട്രി എന്ന പേര്‌ ലഭിച്ചത്‌. പൗരാണിക കാലത്ത്‌ രാജമഹേന്ദ്രി, രാജമഹേന്ദ്രവാരം എന്നീ പേരുകളില്‍ ഇവിടം അറിയപ്പെട്ടിരുന്നു. 1893ല്‍ രാജമുണ്ട്രിയെ റെയില്‍ മാര്‍ഗ്ഗം വിജയവാഡയുമായി ബന്ധിപ്പിച്ചു. ഇക്കാലയളവില്‍ നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തനം തുടങ്ങി.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ നടന്ന നിരവധി പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രം കൂടിയായിരുന്നു രാജമുണ്ട്രി. ദ ഹിന്ദു ദിനപത്രത്തിന്റെ ആറു സ്ഥാപകരില്‍ ഒരാളായ സുബ്ബറാവു രാജമുണ്ട്രിയിലാണ്‌ ജനിച്ചത്‌. ആന്ധ്രാപ്രദേശിലെ നവോത്ഥാനത്തിന്റെ പിതാവെന്ന്‌ അറിയപ്പെടുന്ന കണ്ടുകുറി വീരസാലിംഗം പന്തുലുവും ജനിച്ചുവീണത്‌ രാജമുണ്ട്രിയിലായിരുന്നു. അദ്ദേഹം തന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ അധികവും നടത്തിയതും ഈ മണ്ണില്‍ നിന്നു തന്നെ. അദ്ദേഹത്തിന്റെ ശ്രമഫലമായാണ്‌ 1890ല്‍ രാജമുണ്ട്രിയില്‍ ടൗണ്‍ഹാള്‍ നിര്‍മ്മിച്ചത്‌.

കലാരംഗത്ത്‌ ശോഭ വിതറിയ നിരവധി പ്രമുഖര്‍ക്ക്‌ ജന്മമേകാനും രാജമുണ്ട്രിക്ക്‌ കഴിഞ്ഞു. ചിത്രകലയിലെ ആന്ധ്രാശൈലിയുടെ പുനരുദ്ധാരകനും പ്രചാരകനുമായ ദമേര്‍ല രാമ ഒരു ഉദാഹരണമാണ്‌. ഇന്ത്യയില്‍ നഗ്നചിത്രങ്ങള്‍ വരയ്‌ക്കാന്‍ ധൈര്യം കാണിച്ച ആദ്യകാല ചിത്രകാരന്മാരില്‍ അദ്ദേഹത്തിന്റെ പേരും കാണാന്‍ കഴിയും. തന്റെ സൃഷ്ടികളിലൂടെ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹം ചിത്രകലയില്‍ ശ്രദ്ധേയമായ നിരവധി സങ്കേതങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്‌തു.

രാജമുണ്ട്രി ചിത്രകലാശാല സ്ഥാപിച്ച അദ്ദേഹം ശിഷ്യന്മാരെ തന്റെ രചനാരീതിയുടെ സൂക്ഷ്‌മതലങ്ങള്‍ അഭ്യസിപ്പിച്ചു. മഹാനായ ഈ കലാകാരനോടുള്ള ബഹുമാനാര്‍ത്ഥം സ്ഥാപിച്ച ദമേര്‍ല രാമറാവു ഗാലറിയില്‍ അദ്ദേഹത്തിന്റെ മഹത്തായ സൃഷ്ടികള്‍ സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. നിങ്ങള്‍ രാജമുണ്ട്രി സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും ഒഴിവാക്കാനാകാത്തതാണ്‌ ഈ ഗ്യാലറി.

ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയ്‌ക്ക്‌ ഈ നഗരം മുന്തിയ പരിഗണനയാണ്‌ നല്‍കുന്നത്‌. ഈ ലക്ഷ്യത്തോടെ നിരവധി സൊസൈറ്റികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ശാസ്‌ത്രത്തിന്റെ സഹായത്തോടെ പാവപ്പെട്ടവന്റെയും അശരണന്റെയും സമ്പൂര്‍ണ്ണ വളര്‍ച്ച ലക്ഷ്യമിടുന്ന ആര്യഭട്ട സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സൊസൈറ്റി ഇവയില്‍ ഒന്നാണ്‌. രാജമുണ്ട്രിയുടെ നഗരപരിധിക്കുള്ളില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്‌. ഇവയില്‍ ചിലത്‌ പ്രശസ്‌തങ്ങളായ തീര്‍ത്ഥാടക കേന്ദ്രങ്ങളാണ്‌. ഇവിടേയ്‌ക്ക്‌ വര്‍ഷം തോറും നിരവധി ഭക്തര്‍ എത്തുന്നു. ശ്രീ കോടിലിങ്കേശ്വര ക്ഷേത്രം, ശ്രീ ബാല ത്രിപുര സുന്ദരി ക്ഷേത്രം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌.

വിശ്വാസികളെ ആകര്‍ഷിക്കുന്ന മറ്റൊരു തീര്‍ത്ഥാടക കേന്ദ്രമാണ്‌ ഇസ്‌കോണ്‍ (ISKCON) ക്ഷേത്രം അഥവാ ഗൗതമി ഘട്ട്‌. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി രാജമുണ്ട്രി റോഡ്‌ മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും ബന്ധിപ്പിച്ചിട്ടുണ്ട്‌. രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്ന്‌ വിരലിലെണ്ണാവുന്ന ആഭ്യന്തര സര്‍വ്വീസുകള്‍ മാത്രമേ ഉള്ളൂ. ഇത്‌ നഗരത്തെ ചെന്നൈ, മധുരൈ, വിജയവാഡ, ബാംഗ്‌ളൂര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു.

ചൂടുള്ളതും ആര്‍ദ്രവുമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ ചൂട്‌ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക്‌ ഉയരും. ചൂടുകാലത്തെ ശരാശരി താപനില 34 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. ചില അവസരങ്ങളില്‍ ഇത്‌ 51 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാകും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇവിടെ തണുപ്പുകാലമാണ്‌. ഈ സമയമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

രാജമുണ്ട്രി പ്രശസ്തമാക്കുന്നത്

രാജമുണ്ട്രി കാലാവസ്ഥ

രാജമുണ്ട്രി
34oC / 92oF
 • Sunny
 • Wind: SSE 5 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രാജമുണ്ട്രി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രാജമുണ്ട്രി

 • റോഡ് മാര്‍ഗം
  രാജമുണ്ട്രിയിലൂടെ ഒരു ദേശീയപാതയും രണ്ട്‌ സംസ്ഥാന പാതകളും കടന്നുപോകുന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി രാജമുണ്ട്രിയെ ഈ റോഡുകള്‍ ബന്ധിപ്പിക്കുന്നു. എന്‍. എച്ച്‌ 16 ആണ്‌ ഇതുവഴി കടന്നുപോകുന്ന ദേശീയപാത. ലാലച്ചെരുവ്‌ എന്ന സ്ഥലത്തുവച്ചാണ്‌ ദേശീയപാത രാജമുണ്ട്രിയില്‍ പ്രവേശിക്കുന്നത്‌. വിശാഖപട്ടണം, ചെന്നൈ, ഭോപ്പാല്‍, ഗ്വാളിയര്‍, ജയ്‌പൂര്‍, ബാംഗ്‌ളൂര്‍, ലക്‌നൗ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന്‌ നല്ല രീതിയില്‍ പരിപാലിക്കുന്ന റോഡുകളുണ്ട്‌. ഈസ്‌റ്റ്‌ ഗോദാവരി, വെസ്‌റ്റ്‌ ഗോദാവരി ജില്ലകളിലേക്കുള്ള പ്രധാന ഗതാഗതകേന്ദ്രം കൂടിയാണിത്‌.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ റെയില്‍വെ സ്‌്‌റ്റേഷനുകളില്‍ ഒന്നാണ്‌ രാജമുണ്ട്രി. ഇവിടെ നിന്ന്‌ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ട്രെയിനുകള്‍ ലഭ്യമാണ്‌. ഹൗറ- ചെന്നൈ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന എല്ലാ ട്രെയിനുകള്‍ക്കും രാജമുണ്ട്രിയില്‍ സ്റ്റോപ്പുണ്ട്‌. അതിനാല്‍ തന്നെ നല്ല തിരക്കുള്ള സ്റ്റേഷനാണ്‌ രാജമുണ്ട്രി. കൊല്‍ക്കത്ത, ബാംഗ്‌ളൂര്‍, മുംബൈയ്‌, ഹൈദരാബാദ്‌ തുടങ്ങിയ രാജ്യത്തിലെ എല്ലാ പ്രമുഖ നഗരങ്ങളുമായും റെയില്‍ മാര്‍ഗ്ഗം രാജമുണ്ട്രി ബന്ധിപ്പിച്ചിട്ടുണ്ട്‌.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  രാജമുണ്ട്രി വിമാനത്താവളം നഗരത്തില്‍ നിന്ന്‌ 18 കിലോമീറ്റര്‍ അകലെയുള്ള മധുരപാടിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്ന്‌ ഹൈദരാബാദ്‌, വിജയവാഡ, മധുരൈ, ബാംഗ്‌ളൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം വിമാന സര്‍വ്വീസുകളുണ്ട്‌. രാജമുണ്ട്രിയില്‍ നിന്ന്‌ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളൊന്നും ഇല്ല. എല്ലാ ദിവസവും നാലു വിമാനങ്ങള്‍ രാജമുണ്ട്രിയില്‍ നിന്ന്‌ പറന്നുയരുന്നു. സ്‌പൈസ്‌ ജെറ്റും ജെറ്റ്‌ എയര്‍വെയ്‌സുമാണ്‌ ഈ സര്‍വ്വീസുകള്‍ നടത്തുന്നത്‌.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 May,Wed
Return On
23 May,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 May,Wed
Check Out
23 May,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 May,Wed
Return On
23 May,Thu
 • Today
  Rajahmundry
  34 OC
  92 OF
  UV Index: 9
  Sunny
 • Tomorrow
  Rajahmundry
  30 OC
  87 OF
  UV Index: 9
  Partly cloudy
 • Day After
  Rajahmundry
  29 OC
  84 OF
  UV Index: 9
  Partly cloudy