Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റാഞ്ചി » കാലാവസ്ഥ

റാഞ്ചി കാലാവസ്ഥ

വര്‍ഷം മുഴുവന്‍ റാഞ്ചിയില്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌. വേനല്‍ക്കാലത്ത്‌ ചൂട്‌ കൂടുതലായതിന്‍ ഈ മാസങ്ങളില്‍ പൊതുവെ സന്ദര്‍ശകര്‍ കുറവായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ റാഞ്ചിയിലെ വേനല്‍ക്കാലം. ഇക്കാലയളവില്‍ 20 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില വ്യത്യാസപ്പെടും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ റാഞ്ചിയിലെ വര്‍ഷകാലം. ഈ മാസങ്ങളില്‍ ശരാശരി മഴ ലഭിക്കാറുണ്ട്‌.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ റാഞ്ചിയിലെ ശൈത്യകാലം. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 22 ഡിഗ്ര സെല്‍ഷ്യസും താഴ്‌ന്ന താപനില 2 ഡിഗ്രി സെല്‍ഷ്യസുമാണ്‌